Killed | 'ആദ്യ വിവാഹത്തിലെ മകനോട് അടുപ്പമെന്ന് സംശയം: രണ്ടാം ഭാര്യയുടെ തലയറുത്തു'; ഭര്‍ത്താവ് ഉള്‍പെടെ 4 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നൗ: (KVARTHA) യുവതിയുടെ മൃതദേഹം തലയും കയ്യിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ സ്വദേശിയായ മായാദേവിയുടേതാണ് മൃതദേഹം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം.

കൃത്യത്തെ കുറിച്ച് പൊലീസ് സൂപ്രണ്ട് അങ്കുര്‍ അഗര്‍വാള്‍ പറയുന്നത്: 35 - 40 വയസ് പ്രായമുള്ള സ്ത്രീയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു കണ്ടെത്തിയത്. യുവതിയുടെ തലമുടി വെട്ടിമാറ്റിയിരുന്നു. പല്ലുകള്‍ തല്ലിക്കൊഴിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തത്.

കൊലപാതകത്തില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് രാംകുമാര്‍ അഹിര്‍വാര്‍ എന്നയാളെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവന്‍ ഉദയ്ഭന്‍ എന്നിവരെയും ചോദ്യം ചെയ്തു. പിന്നാലെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മായാദേവി തന്റെ രണ്ടാം ഭാര്യയാണെന്ന് രാംകുമാര്‍ പറഞ്ഞു. തന്റെ ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ കുറ്റസമ്മതം നടത്തി. നാല് പ്രതികളും കൂടി മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മഴുകൊണ്ട് തല വെട്ടിമാറ്റി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെടുത്തു.

24 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്പി അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. ഇത്ര വേഗത്തില്‍ പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് താന്‍ 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് എസ്പി പറഞ്ഞു.
 

Killed | 'ആദ്യ വിവാഹത്തിലെ മകനോട് അടുപ്പമെന്ന് സംശയം: രണ്ടാം ഭാര്യയുടെ തലയറുത്തു'; ഭര്‍ത്താവ് ഉള്‍പെടെ 4 പേര്‍ അറസ്റ്റില്‍


Keywords: News, National, National-News, Regional-News, Crime-News, UP News, Banda News, Man, Killed, Husband, Woman, Wife, Suspect, Illicit Relationship, Stepsons, Nephew, UP: Man killed woman suspecting illicit relationship at Banda.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script