Killed | ദുരഭിമാനക്കൊല: 'ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ വിസമ്മതിച്ച മകളെ അച്ഛന്‍ അടിച്ചു കൊന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ലക്‌നൗ: (www.kvartha.com) രാജ്യത്തെ ദുരഭിമാനക്കൊലകളില്‍ 30 ശതമാനത്തിലേറെയും നടക്കുന്നത് പശ്ചിമ ഉത്തര്‍പ്രദേശിലാണ് എന്നാണ് ഓള്‍ ഇന്‍ഡ്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ (എഐഡബ്ല്യുഎ) നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തുന്നത്. അത്തരത്തിലൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 
Aster mims 04/11/2022

ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ വിസമ്മതിച്ച മകളെ അച്ഛന്‍ തടി കൊണ്ട് തലയ്ക്കടിച്ചു കൊന്നതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ സിര്‍സയിലെ ഭരത് നഗറില്‍ മോണിക എന്ന 30 -കാരിയാണ് കൊല്ലപ്പെട്ടത്. മോണികയുടെ സഹോദരന്‍ മിത്രസെയ്ന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിതാവ് വേദ്പാലിനെതിരെ  കൊലക്കുറ്റത്തിന് സിറ്റി പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പൊലീസ് പറയുന്നത്: 2008 -ലാണ് തന്റെ ഇളയ സഹോദരിയായ മോണിക സിര്‍സയിലുള്ള സത്‌നാം സിംഗ് ചൗക്കില്‍ താമസിക്കുന്ന ചരണ്‍ജിത്തിനെ വിവാഹം കഴിച്ചതെന്ന് മിത്രസെയ്ന്‍ പറയുന്നു. എന്നാല്‍, 2022 ആഗസ്തില്‍ മോണികയും ചരണ്‍ജിത്തും പിരിഞ്ഞു. തുടര്‍ന്ന് മോണിക തന്റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. 

എന്നാല്‍, വിവാഹമോചിതയായ മകള്‍ കൂടെ താമസിക്കുന്നത് വേദ്പാലിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ചരണ്‍ജിത്തിനൊപ്പം തിരികെ പോകണമെന്ന് ഇയാള്‍ നിരന്തരം മകളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താനെങ്ങനെ ആളുകളുടെ മുഖത്ത് നോക്കും എന്നതായിരുന്നു ഇയാളുടെ ചോദ്യം. എന്നാല്‍, മോണിക ഇതിന് വിസമ്മതിച്ചു. ഇതിന്റെ പേരില്‍ നിരന്തരം അച്ഛന്‍ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു. 

Killed | ദുരഭിമാനക്കൊല: 'ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ വിസമ്മതിച്ച മകളെ അച്ഛന്‍ അടിച്ചു കൊന്നു'


സംഭവം നടന്ന ദിവസം മിത്രസെയ്ന്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. അയാളുടെ ഭാര്യ മായയും മകന്‍ ഹിമാംശുവും അമ്മ കലാവതിയും മാര്‍കറ്റില്‍ സാധനം വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. അന്നേ ദിവസം എന്നാല്‍, രാത്രി എട്ടിനും ഒമ്പതിനും ഇടയില്‍ അച്ഛന്‍ മകളെ ഉപദ്രവിക്കാന്‍ തുടങ്ങി. തടി കൊണ്ട് ഇയാള്‍ മോണികയുടെ തലയില്‍ പലപ്രാവശ്യം ക്രൂരമായി മര്‍ദിച്ചു. 

ആ സമയം സംഭവം കണ്ടുകൊണ്ട് വീട്ടിലെത്തിയ മിത്രസെയ്ന്‍ അച്ഛനെ തടയാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അച്ഛന്റെ തല്ലുകൊണ്ടാണ് സഹോദരി മരിച്ചതെന്ന് മിത്രസെയ്ന്‍ പൊലീസിന് മൊഴി നല്‍കി. 

Keywords:  News,National,India,Lucknow,Local-News,Killed,Police,Brother,Father, Daughter,Divorce,Crime, UP: Man killed girl for leaving husband
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia