യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു, വീഡിയോ പുറത്തുവരുന്നത് വരെ സംഭവം നിഷേധിച്ച് പോലീസ്; കൊല്ലപ്പെട്ടത് നസീര്‍ ഖുറേഷിയെന്ന 40കാരന്‍
Nov 2, 2019, 20:31 IST
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 02.11.2019) യോഗിയുടെ ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഫത്തേപുര്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. നസീര്‍ ഖുറേഷിയെന്ന 40കാരനാണ് കൊല്ലപ്പെട്ടത്. യുവാവിനെ നടുറോഡില്‍ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഭാര്യയെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം കമ്പിയും ലാത്തിയും കൊണ്ട് ക്രൂരമായ മര്‍ദിച്ച് കൊലപ്പെടുത്തിയത്. തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്താകുന്നതുവരെ സംഭവം നടന്നതു യുപി പോലീസ് നിഷേധിച്ചുവരികയായിരുന്നു.
വീഡിയോയില്‍ കണ്ട അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നും ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഒരാള്‍ വഴിയില്‍ കമിഴ്ന്നു കിടക്കുന്നതും ചുരുങ്ങിയത് ആറു പേരുള്ള സംഘം ഇയാളെ തല്ലുന്നതും വീഡിയോയില്‍ കാണാം. ദൂരെ കെട്ടിടത്തില്‍ നിന്നെടുത്ത വീഡിയോയില്‍ കാഴ്ച്ചക്കാരായി നിറയെ ആളുകള്‍ കൂടിനില്‍ക്കുന്നതും കാണുന്നുണ്ട്.
'ഭാര്യയെ കഴിഞ്ഞ ദിവസം കൊന്നെന്ന ആരോപണം നേരിടുന്നയാളാണ് കൊല്ലപ്പെട്ട നസീര്‍. കൊലനടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയും മര്‍ദിക്കുകയായുമായിരുന്നു, ഇതിനിടെ അയാള്‍ മരിച്ചു', എന്നാണ് ഡിവൈഎസ്പി ശ്രീപാല്‍ യാദവിന്റെ വിശദീകരണം. വെള്ളിയാഴ്ച വരെ ഇത്തരമൊരു വീഡിയോയെ കുറിച്ച് ആരും പരാമര്‍ശിച്ചിരുന്നില്ലെന്നും ഇന്നാണ് ഇതെല്ലാം പുറത്തുവരുന്നതെന്നും പറഞ്ഞ അദ്ദേഹം വീഡിയോ തങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വ്യക്തമാക്കി.
ഭാര്യയുടെ വീട്ടില്‍ വെച്ച് വാക്കേറ്റത്തിനൊടുവില്‍ നസീര്‍ ഭാര്യയെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നും സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
Keywords: India, National, News, Murder, UP, Yogi Adityanath, attack, Crime, UP Man Beaten to Death by Mob as He Attempts to Flee Village After Killing Wife With an Axe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.