Killed | '38 സെകന്‍ഡുകള്‍ക്കുള്ളില്‍ 47 തവണ കുത്തി'; വാക് തര്‍ക്കത്തിനൊടുവില്‍ 24 കാരനായ വിദ്യാര്‍ഥി മാതാപിതാക്കളെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; മകന്‍ അറസ്റ്റില്‍
Apr 1, 2023, 13:16 IST
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ സാകിര്‍ നഗറില്‍ ഖ്വാര്‍സിയില്‍ 24 കാരനായ വിദ്യാര്‍ഥി മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി. മുഹമ്മദ് ഇസ്ഹാഖ് (60), ഭാര്യ ശെഹ്‌സാദി ബീഗം (58) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ മുഹമ്മദ് ഗുലാലാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വാക് തര്‍ക്കത്തിനൊടുവിലാണ് മകന്‍ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. പിതാവിനെ 38 സെകന്‍ഡുകള്‍ക്കുള്ളില്‍ 47 തവണ വിദ്യാര്‍ഥി കുത്തിയെന്നാണ് വിവരം.
മാതാപിതാക്കളും ഇവരുടെ 18-30 വയസിന് ഇടയിലുള്ള മറ്റു മൂന്നു മക്കളും ഖ്വാര്‍സിയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു. പ്രദേശത്തെ ഒരു പള്ളിയിലെ ഇമാം ആയിരുന്നു മുഹമ്മദ് ഇസ്ഹാഖ്. റാംപുരില്‍ ജീവിച്ചിരുന്ന കുടുംബം കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനായാണ് ഇങ്ങോട്ടു മാറിയതെന്ന് വീട്ടുടമസ്ഥന്‍ മുഹമ്മദ് സലീം പറഞ്ഞു. ഇസ്ഹാഖും ഭാര്യയും നല്ല മനുഷ്യരായിരുന്നുവെന്നും ഗുലാമുദ്ദീന് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഗുലാമുദ്ദീന്‍ എന്നും രാത്രിയില്‍ പെട്ടെന്ന് എഴുന്നേറ്റ് കത്രിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്നും ഇസ്ഹാഖിന്റെ മൂത്ത മകന്‍ മെഹ്‌സാബീന്‍ (30) അറിയിച്ചു. മാതാപിതാക്കളുടെ കരച്ചില്‍ കേട്ട് മറ്റു കുട്ടികളും എഴുന്നേറ്റ് ബഹളം വച്ചു. ഇതോടെ അയല്‍ക്കാരും സ്ഥലത്തെത്തി.
ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ ജനലിന് പുറത്തുനിന്ന് മാതാപിതാക്കളെ വെറുതേ വിടണമെന്ന് ആവശ്യപ്പെടുന്നതും കേള്‍ക്കാം. എന്നാല്‍ ആരുടെയും വാക്കുകള്‍ക്കു ചെവിനല്‍കാതെ ഗുലാമുദ്ദീന്‍ മാതാപിതാക്കള്‍ മരിക്കുന്നതുവരെ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഗുലാമുദ്ദീനെ അറസ്റ്റ് ചെയ്ത പൊലീസ്, കുത്താന്‍ ഉപയോഗിച്ച കത്രികയും കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി അയച്ചു.
മാതാപിതാക്കളെ മകന്‍ ആക്രമിക്കുന്നതിന്റെ 38 സെകന്‍ഡ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Keywords: News, National, Lucknow, Uttar Pradesh, Crime, Killed, Local-News, Accused, Arrested, Police, Video, Social-Media, UP Crime: Youth killed man in 38 seconds, kills woman as well; video viral#अलीगढ़ से दिल दहलाने वाला वीडियो आया सामने
— NiwanTimes (@NiwanTimesInd) March 31, 2023
बेटे ने माता-पिता की कैंची से गोदकर की हत्या
माता-पिता को पेचकस और प्रेस से किया टॉर्चर
कैमरे में कैद हुई कातिल बेटे की करतूत@aligarhpolice @Dm_Aligarh @Uppolice @dgpup pic.twitter.com/SZO11nsmCD
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.