SWISS-TOWER 24/07/2023

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 17കാരിയായ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടു; മൃതദേഹം നിലത്തിട്ട് വലിച്ചിഴച്ച് അര്‍ധനഗ്‌നമായ നിലയില്‍, മാറിലും മറ്റ് ഭാഗങ്ങളിലും നഖമേറ്റ പാടുകള്‍

 


ADVERTISEMENT


ആഗ്ര: (www.kvartha.com 03.03.2021) ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 17കാരിയായ ദലിത് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം നിലത്തിട്ട് വലിച്ചിഴച്ച് അര്‍ധനഗ്‌നമായ നിലയിലാണ് ഉണ്ടായത്. മാറിലും മറ്റ് ഭാഗങ്ങളിലും നഖമേറ്റ പാടുകളുമുണ്ട്. 

ഞായറാഴ്ച രാത്രി അക്രബാദിലെ വീടിന് സമീപത്തുനിന്നാണ് മൃതശരീരം കണ്ടെത്തിയത്. സംഭവ ദിവസം വയലിലേക്ക് പശുക്കള്‍ക്ക് തീറ്റതേടിപ്പോയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സമയമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്.
Aster mims 04/11/2022

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 17കാരിയായ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടു; മൃതദേഹം നിലത്തിട്ട് വലിച്ചിഴച്ച് അര്‍ധനഗ്‌നമായ നിലയില്‍, മാറിലും മറ്റ് ഭാഗങ്ങളിലും നഖമേറ്റ പാടുകള്‍


സംഭവത്തില്‍ അഞ്ചംഗ അന്വേഷണ സംഘങ്ങളെ പൊലീസ് നിയോഗിച്ചു. സംശയിക്കുന്ന 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പാടുകളുണ്ടെന്നും അതേസമയം ആന്തരികമായ പരിക്കേറ്റിട്ടില്ലെന്നും പോസ്റ്റ്മോര്‍ടെം റിപോര്‍ട് ഉദ്ധരിച്ച് അലിഗഢ് എസ്എസ്പി ജി മുനിരാജ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറന്‍സിക് റിപോര്‍ട് വന്നതിന് ശേഷമേ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു.

ഹാഥ്റസ് സംഭവത്തിന് സമാനമാണ് കൊലപാതകമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Keywords:  News, National, India, Uttar Pradesh, Agra, Crime, Killed, Women, Dead Body, Molestation, Police, Case, Custody, UP: 17-year-old Dalit girl found dead in Aligarh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia