ഇവര്‍ ഒരു അമ്മയാണോ? പിഞ്ചുകുഞ്ഞിനെ ഇരുമ്പു കൊണ്ടുള്ള പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു; കൂടിനകത്ത് പാമ്പും എലികളും പാറ്റയും, പേനും; കൂടിനുചുറ്റും 600ല്‍ അധികം മൃഗങ്ങള്‍; മാതാവും വളര്‍ത്തച്ഛനും മുത്തച്ഛനും അറസ്റ്റില്‍
Jun 27, 2020, 15:24 IST
ADVERTISEMENT
ഹെന്‍ട്രികൗണ്ടി (ടെന്നിസ്സി): (www.kvartha.com 27.06.2020) കേവലം 18 മാസം മാത്രമുള്ള ആണ്‍കുഞ്ഞിനെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട് അമ്മയുടെ ക്രൂരത. നാഷ്വില്ലയില്‍ നിന്നും നൂറുമൈല്‍ അകലെ ഹെന്‍ട്രി കൗണ്ടി പാരിസിലെ മൊബൈല്‍ ഹോമില്‍ ജൂണ്‍ 25 വ്യാഴാഴ്ചയായിരുന്നു മനുഷ്യമനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന സംഭവം നടന്നത്.
വൃത്തിഹീനവും ആപല്‍ക്കരവുമായ സ്ഥിതിയില്‍ പട്ടികളെ സൂക്ഷിക്കുന്ന ഇരുമ്പുകൂട്ടില്‍ ഒന്നര വയസ് പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവും വളര്‍ത്തച്ഛനും വളര്‍ത്തച്ഛന്റെ പിതാവും അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവ് ഹെതര്‍(42),വളര്ത്തച്ഛന് ടി ജെ ബ്രൗണ്‍ (46), മുത്തച്ഛന് ചാള്‍സ് ബ്രൗണ്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പൊലീസ് മോചിപ്പിച്ചു.
ജൂണ്‍ 26 ന് വെള്ളിയാഴ്ച ഹെന്‍ട്രി കൗണ്ടി പൊലീസ് അധികൃതര്‍ വിളിച്ചു കൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു. ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തേക്കു പ്രവേശിച്ചപ്പോള്‍ തന്നെ എന്തോ അവിടെ നടക്കുന്നതായി കണ്ടെത്തിയെന്നു ഷെറിഫ് മോണ്ടി ബിലൊ പറഞ്ഞു.
കൂടുതല്‍ അകത്തേക്ക് കയറി നോക്കിയപ്പോള്‍ പട്ടിക്കൂടെന്നു തോന്നിക്കുന്ന ഇരുമ്പു കൂട്ടിനകത്തു ഏറ്റവും വൃത്തി ഹീനമായ രീതിയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ അടച്ചിട്ടിരിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിക്ക് ഭക്ഷണം പോലും കൊടുക്കാതെ അതിനകത്ത് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
വിശന്നു വലഞ്ഞിരിക്കുന്ന കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന കൂടിനകത്തു വിഷമില്ലാത്ത പത്ത് അടി വലിപ്പമുള്ള പാമ്പ് ഇഴഞ്ഞു നടക്കുന്നതും പാറ്റയും, പേനും, എലികളും, പട്ടികളുടെ വിസര്‍ജ്യവും, ഒരു പുതപ്പും കണ്ടെത്തി. ഇതിനു നടുവിലായിരുന്നു കുട്ടി. ഒന്നു ശ്രദ്ധതെറ്റിയാല്‍ പാമ്പിന്റെ പിടിയില്‍ ഈ കുട്ടി ഞെരിഞ്ഞമരുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മാത്രമല്ല ഈ കൂടിനു ചുറ്റും നായ്ക്കള്‍, പാമ്പുകള്‍, എലികള്‍, മുയലുകള്‍, കോഴികള്‍ എന്നിവയുള്‍പ്പെടെ 600 ലധികം മൃഗങ്ങളെ കണ്ടെത്തുകയും ചെയ്തു. നൂറില്‍പരം കഞ്ചാവ് ചെടികളും പൊലീസ് പിടികൂടി. സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റേയും മറ്റു രണ്ടു പേരുടേയും പേരില്‍ ചൈല്‍ഡ് അബ്യൂസിന് കേസ്സെടുത്തു.
കൂടാതെ മൃഗങ്ങളോടുള്ള ക്രൂരത, മയക്കുമരുന്ന് കൈവശം വെക്കല്‍, ആയുധ ലംഘനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കുട്ടിയെ ലൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
കുട്ടിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂട്ടിയെ കൂടുതല്‍ സമയവും കൂട്ടിനകത്ത് തന്നെ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് കൂട് പൊക്കിയപ്പോള്‍ അനുഭവപ്പെട്ട അമോണിയ ഗന്ധത്തില്‍ നിന്നും മനസിലായി. ഒരു കളിപ്പാട്ടം പോലും കൂടിനകത്ത് ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Keywords: ‘Unlivable.’ Toddler locked in dog kennel at home with 600 animals, Tennessee cops say, News, Criminal Case, Crime, Child, Police, Arrested, Press meet, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.