Doctor Jailed | ഇന്‍ഡ്യയില്‍ നിന്ന് മസാജ് പഠിച്ചെന്ന് അവകാശപ്പെട്ട് ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുകെയില്‍ ഡോക്ടറിന് തടവുശിക്ഷ

 


ADVERTISEMENT

ബ്രിടന്‍: (www.kvartha.com) ഇന്‍ഡ്യയില്‍ നിന്ന് മസാജ് പഠിച്ചെന്ന അവകാശവാദവുമായി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുകെയില്‍ ഡോക്ടറിന് തടവുിന് ശിക്ഷിച്ചു. ലന്‍ഡനില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്‍ഗ്ലന്‍ഡ് സ്വദേശിയായ സൈമണ്‍ അബ്രഹാം എന്ന 34 കാരനെയാണ് യുകെ കോടതി 18 മാസത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചത്. 
Aster_MIMS

പൊലീസ് പറയുന്നത്: ചികിത്സയ്ക്കായെത്തിയ യുവതിയായ രോഗിയോട് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഇന്‍ഡ്യയില്‍ രണ്ട് വര്‍ഷം മസാജ് സ്‌പെഷ്യലിസ്റ്റായിരുന്നുവെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ യുവതിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. 

ദക്ഷിണ കിഴക്കന്‍ ഇന്‍ഗ്ലന്‍ഡിലെ ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്റ്റ് ജെനറല്‍ ഹോസ്പിറ്റലിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. തലവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ 2020 ഒക്ടോബറില്‍ ഇയാള്‍ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മസാജിനിടെ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഫോണ്‍ ചെയ്യുന്നത് തുടര്‍ന്നു. ഇതില്‍ സംശയം തോന്നിയ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

Doctor Jailed | ഇന്‍ഡ്യയില്‍ നിന്ന് മസാജ് പഠിച്ചെന്ന് അവകാശപ്പെട്ട് ലൈംഗികാതിക്രമം നടത്തിയതായി പരാതി; യുകെയില്‍ ഡോക്ടറിന് തടവുശിക്ഷ



Keywords:  News, World, World-News, Crime, Crime-News, UK, Doctor, Indian Massage, Jailed, Assault, UK Doctor Claiming To Be Trained In 'Indian Massage' Jailed For Assault.


 

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia