Man Arrested | ഉദയ്പൂര്‍ കൊലപാതകം: കനയ്യ ലാലിന്റെ തലയറുത്തതിനെ പിന്തുണച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

 


ഉദയ്പൂര്‍: (www.kvartha.com) പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ തലയറുത്തതിനെ പിന്തുണച്ചെന്ന പരാതിയിൽ ഒരാളെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആശിഫ് ഖാനെയാണ് പിടികൂടിയത്. ഇയാള്‍ കുറ്റകൃത്യത്തിന്റെ വീഡിയോ തന്റെ ഫേസ്ബുക് അകൗണ്ടില്‍ ഷെയര്‍ ചെയ്യുകയും കനയ്യ ലാലിന്റെ കൊലപാതകത്തെ അനുകൂലിച്ച് കമന്റ് ചെയ്യുകയും ചെയ്‌തെന്നാണ് ആരോപണം.
  
Man Arrested | ഉദയ്പൂര്‍ കൊലപാതകം: കനയ്യ ലാലിന്റെ തലയറുത്തതിനെ പിന്തുണച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505 (2), 295 എ എന്നിവ പ്രകാരമാണ് നോയിഡ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എക്സ്പ്രസ് വേ കനാല്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കും.

നൂപുര്‍ ശര്‍മയെ പിന്തുണച്ച് ആക്ഷേപകരമായ ഫേസ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് കനയ്യ ലാലിനെ രണ്ട് പേര്‍ ക്രൂരമായി കൊലപ്പെടുത്തുകയും സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തുണി തയ്ക്കാനെന്ന വ്യാജേന കടയിലെത്തിയ രണ്ട് പേരില്‍ ഒരാളുടെ അളവെടുക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപോർട്.

വ്യാപകമായ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികള്‍ക്കും പാകിസ്‌താൻ ആസ്ഥാനമായുള്ള സംഘടനയുമായി ബന്ധമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എന്‍ഐഎ പറഞ്ഞു.

Keywords: Arrest, BJP, Murder, Police, Facebook Post, Rajasthan, Case, Top-Headlines, Murder case, Investigates, Attack, News, Crime, Complaint, Facebook, Prophet, Udaipur Tailor murder: Noida Police arrest man for supporting Kanhaiya Lal's beheading.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia