Govt. to social media | ഉദയ്പൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാന്‍ സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍കാര്‍
Jul 1, 2022, 18:42 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നതോ, മഹത്വവല്‍ക്കരിക്കുന്നതോ, ന്യായീകരിക്കുന്നതോ ആയ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വെള്ളിയാഴ്ച സമൂഹമാധ്യമ സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കുകയും ചെയ്തു.
'ഈ അറിയിപ്പിലൂടെ സംഭവം സംബന്ധിക്കുന്ന ഒരു ടെക്സ്റ്റ് മെസേജ്, ഓഡിയോ, വീഡിയോ, ഫോടോ അല്ലെങ്കില്‍ എല്ലാ ഉള്ളടക്കവും ഉടനടി നീക്കം ചെയ്യുന്നെന്ന് ഉറപ്പാക്കാന്‍ നിങ്ങളോട് നിര്‍ദേശിക്കുന്നു. ഈ കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതും / ന്യായീകരിക്കുന്നതുമായ ഉള്ളടക്കം മറ്റേതെങ്കിലും രൂപത്തില്‍, പൊതുസമാധാനത്തെ തടസപ്പെടുത്തുന്നതും ആകരുത്. പൊതുസമാധാനവും സൗഹാര്ദാവും പുനഃസ്ഥാപിക്കുന്നതിനാണിത്,' ജൂണ്‍ 29 ലെ നോടീസില് പറയുന്നു.
കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളും അകൗണ്ടുകളും ശ്രദ്ധില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. സുരക്ഷ, വിശ്വാസ്യത എന്നിവ സമൂഹമാധ്യമ സ്ഥാപനങ്ങളുടെ ബാധ്യതയുടെ ഭാഗമായെന്നും ഉത്തരവില്‍ പറയുന്നു.
ഉദയ്പൂരിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണം മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ മോശം പരാമര്‍ശങ്ങളാണെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച പറഞ്ഞു. പ്രവാചകനെ നിന്ദിച്ച വിവാദത്തിനിടയില്‍ ശര്‍മയെ പിന്തുണച്ച പോസ്റ്റിന്റെ പേരില്‍ തയ്യല്ക്കാരന് കനയ്യ ലാലിനെ രണ്ട് പേര് കൊന്നു. ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി, 'രാജ്യത്ത് സംഭവിക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദി അവരാണെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും' ആവശ്യപ്പെട്ടു.
അതിനിടെ, രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്, കനയ്യ ലാലിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കനയ്യ ലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് അസ്വസ്ഥത തുടരുമ്പോഴും സമാധാനം നിലനിര്‍ത്താന്‍ ഗെലോട് ജനങ്ങളോട് അഭ്യർഥിച്ചു. 'ഏതെങ്കിലും മതമോ സമുദായമോ നോക്കില്ല, ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്കാന് ആഗ്രഹിക്കുന്നു,' അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: Latest-News, National, Laptop-Reviews, Murder Case, Central Government, Social-Media, Crime, Ministry, Chief Minister, Udaipur Murder, Udaipur Murder: Govt asks social media firms to remove content justifying Udaipur murder.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.