Court Verdict | യുഎഇയിലെ പ്രതിഷേധം: ബംഗ്ലാദേശികൾക്ക് കടുത്ത ശിക്ഷ; 3 പേർക്ക് ജീവപര്യന്തം, 54 പേർക്ക് തടവ്, നാടുകടത്തുകയും ചെയ്യും; വിചാരണയും വിധിയുമുണ്ടായത് ഒരാഴ്ചയ്ക്കുള്ളിൽ 

 
Abu Dhabi Court Verdict
Abu Dhabi Court Verdict

Representational Image Generated by Meta AI

വിചാരണയ്ക്കിടെ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

അബുദബി: (KVARTHA) ബംഗ്ലാദേശിൽ സംവരണ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് യുഎഇയിൽ  കൂട്ടംകൂടി പ്രതിഷേധിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്ക് അബുദബി ഫെഡറൽ അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും, ഒരാൾക്ക് 11 വർഷവും 53 പേർക്ക് 10 വർഷവും  തടവുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും.

സ്വന്തം സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഒരാൾക്ക് പതിനൊന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുഎഇ അറ്റോർണി ജനറലിന്റെ നിർദേശപ്രകാരം അടിയന്തിര അന്വേഷണം നടത്തി കേസ് ത്വരിതഗതിയിലാണ് വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. വിചാരണയ്ക്കിടെ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

പൊതുസ്ഥലത്ത് അനുവാദമില്ലാതെ ഒത്തുകൂടുക, ക്രമസമാധാനം നശിപ്പിക്കുക, മാതൃരാജ്യത്തിനെതിരെ യുഎഇയിൽ പ്രതിഷേധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 
യുഎഇ അറ്റോർണി ജനറലിന്റെ നിർദേശപ്രകാരം 30 ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia