Killed | ദക്ഷിണ കൊറിയന്‍ സിനിമ കണ്ടതിന് 2 കൗമാരക്കാരെ കിം ഭരണകൂടം വെടിവച്ചുകൊന്നതായി റിപോര്‍ട്
Dec 7, 2022, 09:16 IST
പ്യോങാങ്: (www.kvartha.com) ദക്ഷിണ കൊറിയന്‍ സിനിമ കണ്ടതിന് രണ്ട് ഉത്തര കൊറിയന്‍ കൗമാരക്കാരെ കിം ഭരണകൂടം വെടിവച്ചുകൊന്നതായി റിപോര്‍ട്. 16, 17 വയസുള്ള ആണ്‍കുട്ടികളെയാണ് ഉത്തര കൊറിയയിലെ ഫയറിങ് സ്‌ക്വാഡ് വെടിവച്ച് കൊന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പൊതുജന മധ്യത്തിലാണ് ശിക്ഷ നടപ്പിലാക്കിയതെന്നാണ് വിവരം. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്.
ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഭരണകൂടം സ്വീകരിക്കുന്നുണ്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതി കാരണമാണ് കിം ജോങ് ഉന്‍ ഭരണകൂടം 2020ല്‍ കെ-നാടകം രാജ്യത്ത് നിരോധിച്ചത്.
കഴിഞ്ഞദിവസം കിം ജോങ് ഉന്‍ മകളുമായി പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സര്‍കാര്‍ പുറത്തുവിട്ടിരുന്നു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണ് മകളുമൊത്ത് കിം എത്തിയത്. ഇതിന് പിന്നാലെയാണ് ക്രൂരമായ വധശിക്ഷയുടെ വാര്‍ത്ത പുറത്തുവരുന്നത്.
Keywords: News,World,international,South Korea,Death,Kills,Crime,Shot,Shoot dead,Top-Headlines,Cinema,Entertainment, Two North Korea Teens, 16 And 17, Executed For Watching K-Drama: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.