SWISS-TOWER 24/07/2023

Students Killed | മണിപ്പുരില്‍ ജൂലൈയില്‍ കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്; മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്; അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇംഫാല്‍: (www.kvartha.com) ജൂലൈയില്‍ കാണാതായ മണിപ്പുര്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. മെയ്‌തെയ് വിഭാഗത്തില്‍പെട്ട 17 വയലുള്ള പെണ്‍കുട്ടിയെയും 20 വയസുള്ള ആണ്‍കുട്ടിയയെയുമാണ് കാണാതായത്. വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ സര്‍കാര്‍ വ്യക്തമാക്കി.

കാണാതായ ഇരുവരും പുല്‍ത്തകിടിയിലിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ കാംപിന് സമീപത്ത് വിദ്യാര്‍ഥികള്‍ ഇരിക്കുന്നതതാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാം. മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ നിലത്തു കിടക്കുന്നതാണ്. അതേസമയം, മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസന്വേഷണം സിബിഐക്ക് കൈമാറി.

മണിപ്പുരില്‍ സംവരണവുമായി ബന്ധപ്പെട്ടാണ് ഇരു ഗോത്രവിഭാഗങ്ങളും തമ്മിലുള്ള വംശീയ കലാപം തുടങ്ങിയത്. വര്‍ഗീയ കലാപത്തിനിടെ വിദ്യാര്‍ഥികളെ കാണാതായത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കടയിലെ സിസിടിവിയില്‍ വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടു. വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍കാര്‍ വ്യക്തമാക്കി.


Students Killed | മണിപ്പുരില്‍ ജൂലൈയില്‍ കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്; മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്; അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍കാര്‍
 

Keywords: News, National, National-News, Crime, Crime-News, National News, Manipur Students, Missing, Killed, Photos, Viral, Internet, Armed Men, Two Manipur Students Who Had Gone Missing in July Killed; Photos Viral with Internet Restored.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia