Arrested | മാഹിയിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ

 


ADVERTISEMENT

വാണിമേൽ: (www.kvartha.com) കഴിഞ്ഞ ദിവസം മയ്യഴി പള്ളൂരിലെ മദ്യക്കട കുത്തിത്തുറന്ന് മദ്യവും കംപ്യൂടർ ഉപകരണവും മോഷ്ടിച്ച കേസിൽ യുവാക്കളെ പൊലീസ് ചെയ്തു. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ശരീഫ് എ പി എന്ന ശരീഫ് (45), അമീർ പി വി എന്ന മോട്ട അമീർ (32) എന്നിവരെയാണ് മാഹി സർകിൾ ഇൻസ്പെകടർ ബി എം മനോജും സംഘവും അറസ്റ്റ് ചെയ്തത്.

Arrested | മാഹിയിൽ നിന്ന് മദ്യം മോഷ്ടിച്ച കേസിൽ 2 യുവാക്കൾ അറസ്റ്റിൽ

പള്ളൂർ ജോളി വൈൻസ് എന്ന മദ്യക്കടയുടെ വടക്കുവശത്തെ ഷെൽടർ കുത്തിത്തുറന്ന് 35 ഇൻഡ്യൻ നിർമിത ബ്രാണ്ടിയും 19 കുപ്പി ബിയറും കംപ്യൂടറിന്റെ സിപിയുമടക്കം 21,000 രൂപയുടെ സാധനങ്ങളാണ് കാറിൽ സഞ്ചരിച്ച സംഘം മോഷ്ടിച്ചതെന്നാണ് കേസ്.

ഇവരിൽ നിന്ന് മോഷണമുതൽ പൊലീസ് കണ്ടെടുത്തു. പള്ളൂർ എസ് ഐ അജയകുമാർ കെ സി, എ എസ് ഐമാരായ സോമൻ ടി, കിഷോർ കുമാർ, സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: News, Kannur, Kerala, Mahe, Police FIR, Valayam, Arrest, Crime, Police, Investigation,   Two held for stealing bottles of liquor.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia