Arrested | പള്ളിയില്‍ നിന്നും ചെമ്പുപാത്രങ്ങള്‍ കവര്‍ച ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൂത്തുപറമ്പ്: (www.kvartha.com) മെരുവമ്പായി പള്ളിയില്‍ നിന്നും ചെമ്പുപാത്രങ്ങള്‍ കവര്‍ച ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. വി മഞ്ജുനാഥ് (23), പിവി നിഥിന്‍ (32) എന്നിവരെയാണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. 13ന് രാത്രി മെരുവമ്പായി പള്ളിയിലെ പാചക ശാലയില്‍ നിന്നും ഓട്ടുരുളി ഉള്‍പെടെയുള്ള 50,000 രൂപ വിലവരുന്ന പാത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
           
Arrested | പള്ളിയില്‍ നിന്നും ചെമ്പുപാത്രങ്ങള്‍ കവര്‍ച ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍

ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ ബൈകില്‍ രക്ഷപ്പെട്ടിരുന്നു. ബൈക് നമ്പര്‍ കേന്ദ്രീകരിച്ച് സിസിടിവി ക്യാമറകളുടെ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി പാതിരയാട് പാലയില്‍ നിന്നും മഞ്ജുനാഥിനെയും നിഥിനിനെയും കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തതത്. എസ്‌ഐ ദീപ്തി, സിവില്‍ പൊലീസ് ഓഫീസര്‍ പ്രശോഭ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Assault, Robbery, Theft, Arrested, Two arrested on theft charges.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia