

● യു. പ്രമോദ്, സി. ബിനീഷ് എന്നിവരാണ് പിടിയിലായത്.
● തളിപ്പറമ്പ് റേഞ്ച് ഓഫീസർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്.
● പെരുമ്പാമ്പ് ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട വന്യജീവിയാണ്.
● പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) മാതമംഗലം പാണപ്പുഴയിൽ പെരുമ്പാമ്പിനെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച രണ്ടുപേർ അറസ്റ്റിൽ. യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
റെയിഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി. രാജീവൻ, എം. വീണ, ഡ്രൈവർ ആർ.കെ. രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ 371-ാം നമ്പർ വീടിന്റെ പരിസരത്തുനിന്ന് പിടികൂടിയത്.

വന്യജീവി സംരക്ഷണ നിയമം 2022-ന്റെ ഷെഡ്യൂൾ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്. പ്രതികളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: Two men arrested in Kannur for killing and cooking a python.
#KeralaCrime #WildlifeProtection #Python #Kannur #ForestDepartment #IllegalHunting