Arrest | ഷെയര്‍ ട്രേഡിങിന്റെ മറവില്‍ പ്രവാസിയില്‍ നിന്നും 47 ലക്ഷം തട്ടിയെടുത്തതായി പരാതി; കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

 
Two Arrested for Cheating Expatriate in Share Trading Scam

Representational Image Generated By Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂര്‍ ചാലാട് സ്വദേശിയാണ് ഇര
● സൈബര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്
● 'വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പണം തട്ടിയെടുത്തത്'

കണ്ണൂര്‍: (KVARTHA) ഗള്‍ഫില്‍ ജോലി ചെയ്യുന്ന ചാലാട് സ്വദേശിയില്‍ നിന്നും ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 47 ലക്ഷം തട്ടിയെടുത്തുവെന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ മജീദ് മൂക്കോട് അഹമ്മദ് (67), കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ സമദാനി എ (35) എന്നിവരെയാണ് സൈബര്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് വച്ച് അറസ്റ്റ് ചെയ്തത്. 

Aster mims 04/11/2022

അബ്ദുല്‍ മജീദിന്റെ അക്കൗണ്ടിലേക്ക് ഷെയര്‍ ട്രേഡിംഗിനെന്ന വ്യാജേന ചാലാട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും എട്ട് ലക്ഷം രൂപയോളം നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. അബ്ദുല്‍  സമദാനി ട്രേഡിംഗിന്റെ പേരില്‍ അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിലേക്ക് മാറ്റിയതെന്നും കണ്ടെത്തി. പ്രതിയുടെ പേരിലേക്ക് വരുന്ന പണത്തിന്റെ തോതനുസരിച്ചുള്ള കമ്മീഷനും ഇതിലൂടെ ലഭിക്കും. 

അബ്ദുല്‍ സമദാനിയുടെ അക്കൗണ്ടിലെത്തിയ തുക ഇരിട്ടി സ്വദേശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ പ്രധാന കണ്ണികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് പറഞ്ഞു. എ എസ് ഐമാരായ ജ്യോതി, മഹേഷ്, പ്രവീണ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

#sharetradingfraud #keralanews #cybercrime #investmentscam #fraudalert #indiannews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia