Arrested | ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ആക്രമിച്ച് മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 2 പേര്‍ പിടിയില്‍, വീഡിയോ

 



ചെന്നൈ: (www.kvartha.com) ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ തടഞ്ഞുവച്ച് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം അരങ്ങേറിയത്. ആക്രമണദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. 

സംഭവത്തില്‍ രണ്ട് അക്രമികള്‍ പിടിയിലായി. യോവ ബുബന്‍, വിജയ് എന്നീ രണ്ടുപേരെയാണ് കലുഗുമല പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്. 

Arrested | ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ആക്രമിച്ച് മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; 2 പേര്‍ പിടിയില്‍, വീഡിയോ


പ്രതികള്‍ക്കെതിരെ പീഡനം, ആക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായും ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവി എല്‍ ബാലാജി ശരവണ പറഞ്ഞു.

Keywords:  News,National,India,chennai,Social-Media,Police,Case,Assault,Crime, Trans women attacked by goons in Tamil Nadu’s Thoothukudi, two arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia