'ടി പി വധക്കേസ് പ്രതികളെ രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി പൂർത്തിയാകും മുൻപെ ജയിൽമോചിതരാക്കാൻ അണിയറ നീക്കം'; ജയിൽ മേധാവിയുടെ കത്ത് വിവാദത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ടി പി കേസ് പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോയെന്ന് ജയിൽ മേധാവി കത്തയച്ചു.
● കത്തിൽ പരോളെന്നോ വിട്ടയയ്ക്കലെന്നോ വ്യക്തമാക്കാതെ 'വിടുതൽ' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
● മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചതാണ് സംശയം വർദ്ധിപ്പിക്കുന്നത്.
● ടി പി കേസ് പ്രതികളെ ഇരുപത് വർഷത്തേക്ക് വിട്ടയക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്.
കണ്ണൂർ: (KVARTHA) ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി പൂർത്തിയാകും മുൻപെ ജയിൽമോചിതരാക്കാൻ അണിയറ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ആഭ്യന്തര വകുപ്പിലെ പ്രമുഖൻ്റെ നിർദ്ദേശപ്രകാരമാണ് ജയിൽ വകുപ്പ് രഹസ്യമായി കരുനീക്കങ്ങൾ തുടങ്ങിയതെന്നാണ് ആക്ഷേപം. നേരത്തെ ടി പി കേസിലെ പ്രതികൾക്കായി വിചാരണ കോടതിയിൽ ഹാജരായ അഭിഭാഷകൻ കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എന്നതും ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്നു. മാഹി ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ള ടി പി വധക്കേസിലെ പ്രതികളെ കുറ്റവിമുക്തമാക്കിയതോടെയാണ് ഇതിനുള്ള അവസരമായി കണ്ടതെന്നാണ് വിവരം.
സർക്കാരിനായി അസാധാരണ നീക്കവുമായി ജയിൽ വകുപ്പ് രംഗത്തുവന്നതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. ടി പി കേസ് പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോയെന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചിട്ടുണ്ട്. കത്തിൽ പരോളെന്നോ വിട്ടയയ്ക്കലെന്നോ വ്യക്തമാക്കാതെ 'വിടുതൽ' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്.
ടി പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചതാണ് മാധ്യമങ്ങളിൽ വാർത്തയായത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ 20 വർഷത്തേക്ക് വിട്ടയക്കരുതെന്നാണ് കോടതി ഉത്തരവ്. ഇതു നിലനിൽക്കെയാണ് ഇത്തരമൊരു അസാധാരണ നടപടി. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലുമാണുള്ളത്.
ജയിൽ വകുപ്പ് വിടുതൽ സാധ്യത തേടി കത്തയച്ചതിൽ നിഗൂഢതയുണ്ടെന്ന് കെ കെ രമ എംഎൽഎ പ്രതികരിച്ചു. 'സൂപ്രണ്ടുമാർക്ക് കത്തയച്ച് കൊണ്ട് നടപടി സ്വീകരിക്കാനാവില്ല. കോടതി നടപടിക്ക് മേൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല,' എംഎൽഎ പറഞ്ഞു. പ്രതികൾക്കൊപ്പമാണ് സർക്കാർ. അവർക്കൊപ്പം ഉണ്ടെന്ന സന്ദേശം നൽകാനാണ് സർക്കാർ ശ്രമമെന്നും കെ കെ രമ ആരോപിച്ചു. നേരത്തെ ടി പി വധക്കേസിലെ പ്രതികൾക്ക് തുടർച്ചയായി പരോൾ ലഭിക്കുന്നത് വിവാദമായിരുന്നു. ഇതിനിടെയാണ് വിടുതൽ നടപടിയുടെ സാദ്ധ്യത സർക്കാർ തേടുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Jail Chief's letter seeking 'release' option for T P case convicts sparks major political row.
#TPChandrasekharan #JailRelease #KeralaPolitics #KKRema #PinarayiGovt #Controversy
