Suspended | ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിച്ച് അധ്യാപിക; വീഡിയോ വൈറലായതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിച്ചതിന് അധ്യാപികയെ തമിഴ്നാട് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. തമിഴ് നാട്ടിലെ കടലൂര്‍ ജില്ലയിലെ ചിദംബരത്തിനടുത്തുള്ള കുമരച്ചിയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. കണ്ണഗി എന്ന അധ്യാപിക വിദ്യാര്‍ഥിയുടെ തലയിലും കൈകളിലും വടികൊണ്ട് ആവര്‍ത്തിച്ച് അടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
           
Suspended | ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിച്ച് അധ്യാപിക; വീഡിയോ വൈറലായതിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു

അധ്യാപിക കുട്ടിയെ തല്ലുന്നത് മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കുന്നതും കുട്ടിയെ പോത്തെന്ന് വിളിക്കുന്നതും വീഡിയോയില്‍ കാണാം. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി കടലൂര്‍ ജില്ലാ ചീഫ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ എം രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം അധ്യാപികയ്ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ല.

2007-ല്‍ എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ തമിഴ് നാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചിരുന്നു.

Keywords:  Latest-News, National, Top-Headlines, Tamil Nadu, Assault, Crime, Student, Social-Media, Viral, Video, TN govt school teacher suspended for corporal punishment on Class 1 student.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia