Priest Arrested | പ്രാര്‍ഥനയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌ന ചിത്രം പ്രചരിപ്പിച്ചതായി പരാതി; വൈദികന്‍ അറസ്റ്റില്‍
Mar 21, 2023, 09:23 IST
ADVERTISEMENT
നാഗര്‍കോവില്‍: (www.kvartha.com) പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലികാ സഭയുടെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന കെല്ലങ്ങകോട് സ്വദേശി ബെനഡിക്ട് ആന്റോ(29) ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നത്: പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് ആന്റോ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. പ്രാര്‍ഥനയ്‌ക്കെത്തിയ യുവതിയെ ഇയാള്‍ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം പെണ്‍കുട്ടി നാഗര്‍കോവില്‍ എസ്പി ഓഫീസിലെത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. എന്നാല്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ ബെനഡിക്ട് ആന്റോ ഒളിവില്‍ പോയി. പ്രതിയെ പിടികൂടാനായി പൊലീസ് രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
യുവതിയുടെ പരാതിയില്‍ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ ക്രൈം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ബെനഡിക്ട് ആന്റോയ്‌ക്കെതിരെ സമാനമായ പരാതികള്‍ വേറെയും ഉണ്ട്. ഒട്ടേറെ യുവതികളുമായുള്ള വൈദികന്റെ വാട്‌സ് ആപ് ചാറ്റുകളുടെ വിവരങ്ങളും സ്വകാര്യ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: News, National, India, Tamilnadu, Priest, Arrested, Accused, Crime, Cyber Crime, Molestation, Student, Complaint, Police, Social-Media, TN church priest held after nursing student complains of assault
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

