Youth Killed | തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
Jul 14, 2022, 07:42 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) വേലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മണിമലര്‍ക്കാവ് ക്ഷേത്രത്തിന് സമീപം ബുധനാഴ്ച് രാത്രിയോടെയാണ് സംഭവം. വേലൂര്‍ സ്വദേശി സുബിന്‍ ആണ് മരിച്ചത്. മണിമലര്‍ക്കാവ് സ്വദേശി രമേശനാണ് സുബിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും അയല്‍വാസികളാണ്. ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം കത്തി കൊണ്ട് കുത്തുകയുമായിരുന്നെന്നും സുബിനും രമേശനെ തിരിച്ച് കുത്തിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡികല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Thrissur, #Short-News,Crime,Killed,Police,Local-News, Thrissur: Youth Killed; Police said personal enmity the reason for the murder
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

