Killed | '28 കാരനെ പിതാവ് തീ കൊളുത്തി കൊന്നു; ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാന്‍ ചെയ്തതാണെന്ന് മൊഴി'
Oct 19, 2022, 13:38 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊന്നതായി പൊലീസ്. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. കേച്ചേരി പട്ടിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം. പിന്നാലെ പിതാവ് സുലൈമാ(52)നെ അറസ്റ്റ് ചെയ്തു.
90 ശതമാനം പൊള്ളലേറ്റയുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാന്‍ ചെയ്തതാണെന്ന് സുലൈമാന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

