Attack | തൃശൂരില്‍ ലഹരിക്കടിമപ്പെട്ട യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ വിരല്‍ കടിച്ചുമുറിച്ചതായി പരാതി; പരുക്കേറ്റയാള്‍ ആശുപത്രിയില്‍
Jan 21, 2023, 08:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ വിരല്‍ കടിച്ചുമുറിവേല്‍പിച്ചതായി പരാതി. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടില്‍ നിവിന്‍ (30) ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ആസിഫ് അലിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരിക്കടിമപ്പെട്ട ഒരു യുവാവ് പരാക്രമം കാണിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ആക്ട്‌സ് ആംബുലന്‍സ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ സമയത്ത് വനിതാ എസ്‌ഐയെ അടക്കം നിവിന്‍ പുലഭ്യം പറയുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് ഇയാള്‍ ആക്ടസ് ആംബുലന്‍സ് ഡ്രൈവറുടെ കൈ വിരല്‍ കടിച്ചു മുറിച്ചതെന്നാണ് പരാതി. പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം യുവാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: News,Kerala,State,Thrissur,attack,Injured,hospital,Drugs,Ambulance,police-station,Police,Crime,Local-News, Thrissur: Young man bit off an ambulance driver's finger
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

