Molested | പട്ടാപ്പകല്‍ വീട്ടമ്മയെ സ്‌കൂള്‍ സഹപാഠി മുറ്റത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി; പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Nov 18, 2022, 11:23 IST
തൃശൂര്‍: (www.kvartha.com) പട്ടാപ്പകല്‍ വീട്ടമ്മയെ സ്‌കൂള്‍ സഹപാഠി മുറ്റത്തുനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മുഖ്യപ്രതിയായ യുവാവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
പരാതിക്കടിസ്ഥാനമായ അമ്പരിപ്പിക്കുന്ന സംഭവത്തെ കുറിച്ച് ഈസ്റ്റ് പൊലീസ് പറയുന്നത്: സ്‌കൂള്‍ പഠനകാലത്ത് സഹപാഠിയായിരുന്ന അന്തിക്കാട് സ്വദേശി ആരോമല്‍ എന്നയാള്‍ ഭര്‍തൃമതിയായ യുവതിയെ രാവിലെ കാറുമായെത്തി വീട്ടുമുറ്റത്ത് നിന്ന് ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തട്ടിക്കൊണ്ട് പോയതിന്റെ പിറ്റേന്ന് രാവിലെ തൃശൂര്‍ നഗരത്തില്‍ യുവതിയെ ഇറക്കിവിട്ടു. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവതി അഭയം തേടുകയായിരുന്നു.
ഈ സമയം, യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിന് പരാതി നല്‍കിയിരുന്നു. യുവതിയെ കണ്ടെത്താന്‍ രാത്രിമുഴുവന്‍ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു.
അതിനിടെ യുവതിയെ കൊണ്ടുപോയ കാര്‍ പിന്നീട് വഴിമധ്യേ പ്രതികള്‍ മാറ്റിയിരുന്നു. ആരോമലിന്റെ സുഹൃത്തായ ഷെറിന്‍ എന്നയാള്‍ മറ്റൊരു കാര്‍ തരപ്പെടുത്തി കൊടുക്കുകയായിരുന്നു. ഈ കാറിലായിരുന്നു യുവതിയെ രാത്രി മുഴുവന്‍ പാര്‍പിച്ചത്. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി. ഷെറിന്‍ ഒട്ടേറെ വാഹന തട്ടിപ്പ് കേസിലെ പ്രതിയാണ്.
പഠനകാലത്ത് ആരോമല്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറഞ്ഞു. ആരോമലിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Local-News,Thrissur,attack,Molestation,Complaint,Probe,House Wife,Crime,Police, Thrissur: Woman kidnapped and molested: probe intensifies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.