Arrested | മാളയില്‍ വയോധികനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി; സഹോദരങ്ങള്‍ പിടിയില്‍
Sep 7, 2023, 11:40 IST
തൃശ്ശൂര്‍: (www.kvartha.com) മാളയില്‍ വയോധികനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍. പള്ളിപ്പുറം ഗ്രാമ പഞ്ചായത് പരിധിയിലെ ശിനാസ് (26), സഹോദരന്‍ അനീസ് (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 50 കാരനായ മാള താണിക്കാട് സ്വദേശി നൗശാദിനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
പൊലീസ് പറയുന്നത്: പ്രതികളുടെ പിതാവായ ബശീറിന്റെ കടയില്‍ നിന്ന് നൗശാദ് സാധനങ്ങള്‍ വാങ്ങിയിരുന്നു. സാധനങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടന്നുപോവുകയായിരുന്ന നൗശാദിനെ കാറിടിച്ച് കൊല്ലാന്‍ ശിനാസും അനീസും ശ്രമിച്ചത്.
രണ്ട് വാഹനങ്ങളിലായെത്തിയ പ്രതികള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നൗശാദിനെ ഇടിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Keywords: News, Kerala, Kerala-News, Crime, Crime-News, Thrissur News, Arrested, Accused, Police, Crime, Murder Attempt, Case, Thrissur: Two arrested murder attempt case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.