Arrested | 'പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദധാരി അറസ്റ്റില്‍'
Jan 15, 2023, 09:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ 40 കാരനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാഴൂര്‍ നമ്പേരിവീട്ടില്‍ സമ്പത്ത് അറസ്റ്റിലായത്. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദധാരിയാണ് പിടിയിലായ സമ്പത്ത്.
പൊലീസ് പറയുന്നത്: പൊലീസ് ഉപയോഗിക്കുന്ന രീതിയുള്ള ഹാന്‍ഡ്‌സെറ്റ് സമ്പത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ഹാന്‍ഡ്‌സെറ്റ് ഓണ്‍ലൈനായി വാങ്ങിയാണ് സമ്പത്ത് പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയത്. ഹാന്‍ഡ്‌സെറ്റ് വഴി സന്ദേശങ്ങള്‍ കേള്‍ക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. തിരിച്ച് സന്ദേശം നല്‍കാനുള്ള സംവിധാനമില്ലായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയില്ല.
കൂടാതെ വീടിനു മുകളില്‍ ഏരിയലും സ്ഥാപിച്ചിരുന്നു. ലാപ്‌ടോപും മറ്റു ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇതില്‍ പൊലീസ് വയര്‍ലെസിന്റെ ബാന്‍ഡ് വിഡ്ത് അഡ്ജസ്റ്റ് ചെയ്താണ് സന്ദേശങ്ങള്‍ ചോര്‍ത്തിയത്. പൊലീസിന്റെ ടെലികമ്യൂണികേഷന്‍ വിഭാഗവും സൈബര്‍ സെലും ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി.
വ്യോമഗതാഗത സംവിധാനങ്ങള്‍പോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഈ വയര്‍ലെസ് സംവിധാനത്തില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. അബൂദബിയിലെ പ്രതിരോധ-ഐടി മേഖലകളില്‍ ടെക്നീഷ്യനായി ജോലി ചെയ്തതിലൂടെയുള്ള സാങ്കേതികപരിജ്ഞാനവും സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ഇയാള്‍ ഉപയോഗിച്ചു. അഞ്ചുവര്‍ഷമായി ഇയാള്‍ നാട്ടിലുണ്ട്.
അന്തിക്കാട് എസ് എച് ഒ പി കെ ദാസ്, എസ് ഐമാരായ എം സി ഹരീഷ്, പി കെ പ്രദീപ്, സി പി ഒ മുരുകദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Local-News,Arrested,Police,Crime, Thrissur: Police wireless message leak, one arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

