Assault | വാക് തര്‍ക്കത്തിനിടെ അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; തൃശൂരില്‍ യുവാവ് കസ്റ്റഡിയില്‍
Sep 21, 2022, 11:46 IST
തൃശൂര്‍: (www.kvartha.com) വാക് തര്‍ക്കത്തിനിടെ പുന്നയൂര്‍കുളത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസ്. പുന്നയൂര്‍കുളത്ത് ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.
ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ (75) എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്മണ്ണൂര്‍ സ്വദേശി മനോജ് (40) ആണ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതെന്നും മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത മനോജിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.