Youth Killed | തൃശൂരില്‍ ബാറില്‍ സംഘര്‍ഷം: ഒരാള്‍ കുത്തേറ്റു മരിച്ചു, പരിക്കേറ്റ 2 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

 


ADVERTISEMENT



തൃശൂര്‍: (www.kvartha.com) ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തളിക്കുളം സ്വദേശി ബൈജു(35)വാണ് മരിച്ചത്. ബാറുടമ ഉള്‍പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തളിക്കുളത്തെ സെന്‍ട്രല്‍ റെസിഡന്‍സി ബാറില്‍ ചൊവ്വാഴ്ച ആണ് കത്തിക്കുത്ത് നടന്നത്. അനന്തു ( 22), ബാറുടമ കൃഷ്ണരാജ് എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റു.
Aster_MIMS

Youth Killed | തൃശൂരില്‍ ബാറില്‍ സംഘര്‍ഷം: ഒരാള്‍ കുത്തേറ്റു മരിച്ചു, പരിക്കേറ്റ 2 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍


അനന്തുവിന്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റതെന്നാണ് വിവരം. ഇവരെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു . 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഹോടെലിന് ബാര്‍ ലൈസന്‍സ് കിട്ടിയത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്.

Keywords:  News,Kerala,State,Thrishure,Death,Killed,Crime,Local-News,Police, Hospital, Thrissur: Man killed in bar brawl, while two others injured and admitted in hospital


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia