Attacked | വഴക്കിനെ തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം; 'തൃശ്ശൂരില്‍ അച്ഛന്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി'; പിന്നാലെ വയോധികനെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തി

 


തൃശ്ശൂര്‍: (www.kvartha.com) മണ്ണുത്തി ചിറക്കാക്കോട്ട് കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ അപായപ്പെടുത്താന്‍ ശ്രമം. മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ആക്രമണത്തില്‍ കൊട്ടേക്കാടന്‍ വീട്ടില്‍ ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

പൊലീസ് പറയുന്നത്: ജോജിയുടെ പിതാവ് ജോണ്‍സനാണ് വ്യാഴാഴ്ച (14.09.2023) പുലര്‍ചെ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സണ്‍ മകനെ ആക്രമിച്ചത്.

വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. ആക്രമണത്തില്‍ ജോണ്‍സനും സാരമായി പൊള്ളലേറ്റു. പൊള്ളലേറ്റ ജോജിയുടെയും മകന്‍ ടെണ്ടുല്‍ക്കറിന്റെയും നില ഗുരുതരമാണ്.

ജോജിയും കുടുംബവും കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോണ്‍സനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു വര്‍ഷത്തോളമായി ജോണ്‍സനും മകനും പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Attacked | വഴക്കിനെ തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം; 'തൃശ്ശൂരില്‍ അച്ഛന്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി'; പിന്നാലെ വയോധികനെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തി


Keywords: News, Kerala, Kerala-News, Crime, Crime-News, Mannuthy News, Thrissur News, Ma, Father, Son, Fire, Petrol, Attack, Family, Hospital, Injured, Treatment, Police, Poison, Thrissur: Man attacked youths family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia