Arrested | തൃശൂരില്‍ പരുക്കുകളോടെ റോഡരികില്‍ കണ്ടെത്തിയ യുവ എന്‍ജിനീയര്‍ ആശുപത്രിയില്‍ മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റില്‍; 'വഴിയരികിലൂടെ പോയ പെണ്‍കുട്ടി ചിരിച്ചപ്പോള്‍ കളിയാക്കിയതിന് കൂട്ടുകാരനെ അടിച്ചു കൊന്നു'
Dec 29, 2022, 10:06 IST
തൃശൂര്‍: (www.kvartha.com) കൈപ്പറമ്പ് പുറ്റേക്കരയിലെ റോഡരികില്‍ പരുക്കുകളോടെ കണ്ടെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ബേകറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്.
പുറ്റേക്കര വലിയപുരക്കല്‍ വീട്ടില്‍ കുഞ്ഞിരാമന്റെ മകനായ കംപ്യൂടര്‍ എന്‍ജിനീയര്‍ അരുണ്‍ കുമാറാണ് (38) കൊല്ലപ്പെട്ടത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് യുവ എന്‍ജിനീയറുടെ കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പുറ്റേക്കര സ്വദേശി അരുണ്‍ലാലും പടിഞ്ഞാറെകോട്ട സ്വദേശിയായ ടിനുവും സുഹൃത്തുക്കളായിരുന്നു. ദിവസവും ഒന്നിച്ചിരുന്നാണ് ഇവര്‍ മദ്യപിക്കുന്നത്. ടിനു ബേകറി ജീവനക്കാരനാണ്. ഇരുവരും വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന വഴിയില്‍ സ്ഥിരമായി നടന്നു പോകാറുള്ള പെണ്‍കുട്ടി ഒരു ദിവസം ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെണ്‍കുട്ടി ഗൗനിക്കാറില്ല.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ടിനുവിന്റെ മനസില്‍ അരുണിനോട് പക തോന്നി. കൊല്ലാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചു ബാറിലിരുന്നു മദ്യപിച്ചു. അരുണിനെ ബൈകില്‍ വീട്ടില്‍ കൊണ്ടുവിടാമെന്ന് ടിനു പറഞ്ഞു. തുടര്‍ന്ന് പുറ്റേക്കരയിലെ വീട്ടിലേക്ക് യാത്ര തുടങ്ങി. ഇടവഴിയില്‍ എത്തിയപ്പോള്‍ അരുണ്‍ലാലിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും കയ്യിലിരുന്ന ബീയര്‍ കുപ്പിക്കൊണ്ട് മുഖത്തിടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
തുടര്‍ന്ന് അരുണ്‍ലാല്‍ മരിച്ചെന്ന് കരുതി ടിനു സ്ഥലംവിട്ടു. അരുണ്‍ലാലിനെ നാട്ടുകാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു മരണം. ടിനുവിന്റെ ബൈക് കടന്നുപോകുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. രണ്ടുപേര്‍ ബൈക് നിര്‍ത്തി സംസാരിക്കുന്നത് നാട്ടുകാര്‍ കാണുകയും ചെയ്തിരുന്നു. പേരാമംഗലം പൊലീസും കമിഷനറുടെ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ വീട്ടില്‍നിന്ന് പിടികൂടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Thrissur,Killed,Crime,Accused,Arrested,Arrest,Police,hospital,Treatment,Local-News, Thrissur: Friend arrested in young engineer murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.