SWISS-TOWER 24/07/2023

Couple Killed | തൃശൂരില്‍ വയോധിക ദമ്പതികള്‍ വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍; കൊച്ചുമകന്‍ അറസ്റ്റില്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com) വയോധിക ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രാവിലെയാണ് ദമ്പതികളെ പരിസരവാസികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക ദൗര്‍ബല്യമുള്ള കൊച്ചുമകന്‍ മുന്ന എന്ന ആഗ്മല്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനുശേഷം സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട മുന്നയെ വൈകാതെ തിരച്ചിലിനൊടുവില്‍ പിടികൂടി അറസ്റ്റ് ചെയ്തു. 

വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകനും താമസിച്ചിരുന്നത്. അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണ്. 

ഗുരുവായൂര്‍ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. 

Aster mims 04/11/2022
Couple Killed | തൃശൂരില്‍ വയോധിക ദമ്പതികള്‍ വീട്ടിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍; കൊച്ചുമകന്‍ അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Crime, Crime-News, Thrissur, Elderly Couple, Killed, Grandson, Thrissur: Elderly couple killed by youth.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia