Killed | തൃശ്ശൂരില്‍ ക്രിമിനല്‍ കേസ് പ്രതി വെട്ടേറ്റ് മരിച്ചു; 2 സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയില്‍

 


തൃശ്ശൂര്‍: (KVARTHA) ക്രിമിനല്‍ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. വലപ്പാട് ആണ് സംഭവം. കയ്പമംഗലം സ്വദേശി ഹരിദാസന്‍ നായര്‍ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരിച്ചയാളുടെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

പൊലീസ് പറയുന്നത്: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച (22.12.2023) രാവിലെ ഹരിദാസന്‍ നായരുടെ സുഹൃത്ത് സുരേഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്.

വലപ്പാട് ഗ്രാമ പഞ്ചായത് പരിധിയിലെ സുരേഷിന്റെ വീട്ടിലാണ് ഹരിദാസ് നായരെ മരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴുത്തില്‍ വേട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നോക്കിയപ്പോഴാണ് വീട്ട് വരാന്തയില്‍ കസേരയില്‍ മരിച്ച നിലയില്‍ കണ്ടത്.

ഇരിങ്ങാലക്കുടയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Killed | തൃശ്ശൂരില്‍ ക്രിമിനല്‍ കേസ് പ്രതി വെട്ടേറ്റ് മരിച്ചു; 2 സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയില്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Thrissur News, Criminal Case, Accused, Killed, Youths, Police, Crime, Friends, Custody, Local News, Thrissur: Criminal case accused killed by youths.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia