3 Held | കണ്ണൂരില്‍ ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം: മൂന്ന് യുവാക്കള്‍ പിടിയില്‍
Sep 2, 2023, 20:11 IST
കണ്ണൂര്‍: (www.kvartha.com) ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ മൂന്ന് പേരെ വളപട്ടണത്ത് വെച്ച് പിടികൂടിയതായി പോലീസ്. നാഗര്‍ കോവില്‍ നിന്നും മംഗലാപൂരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കാഞ്ഞങ്ങാട് സ്വദേശനിയായ യുവതിയെ ട്രെയിനില്‍ സഹയാത്രക്കാരായ യുവാക്കള്‍ അതിക്രമം കാട്ടുകയായിരുന്നു. ഇവരുടെ അതിക്രമം സഹിക്കവയ്യാതെ യുവതി ട്രെയിനിന്റെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിട്ടതോടെ റെയില്‍വെ പോലീസ് എത്തുകയും അതിക്രമം കാണിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷവും യുവാക്കള്‍ പരാക്രമം തുടര്‍ന്നു. ആറ് വര്‍ഷം ജയിലില്‍ കിടന്നവനാണെന്നും അതുകൊണ്ട് പോലീസിനെ പേടിയില്ലെന്നും അവര്‍ അക്രോശിച്ചതായി പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് സ്വദേശിനിയായ ഇരുപതുകാരി അതേ ട്രെയിനില്‍ വീട്ടിലേക്ക് പോകുകയും ചെയ്തു. വീട്ടുകാരുമായി ആലോചിച്ച് പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ പോലീസിനെ അറിയിച്ചു.
< !- START disable copy paste -->
ആര്‍ പി എഫ് കസ്റ്റഡിയിലെടുത്തവരെ വളപട്ടണം പോലീസിന് കൈമാറി. കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ മാത്രമെ ടിക്കറ്റ് എടുത്തിരുന്നുള്ളുവെന്ന് പോലീസ് അറിയിച്ചു. മാഹിയില്‍ നിന്നും കയറിയവര്‍ കണ്ണൂരിലേക്കുള്ള ടികറ്റാണ് എടുത്തത്. ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്താനുള്ള സാഹചര്യത്തെ കുറിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ പ്രതികള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Keywords: Kerala News, Malayalam News, Kannur News, Crime, Crime News, Assault, Arrested, Complaint, Latest Kannur News, Ernad Express, Kannur Police, Three youths arrested for assaulting a woman in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.