ഭര്‍തൃസഹോദരന്റെ മകനോട് ഭര്‍ത്താവിന് കൂടുതല്‍ അടുപ്പം; മൂന്ന് വയസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു; യുവതി അറസ്റ്റില്‍
Mar 3, 2021, 13:30 IST
ഹൈദരാബാദ്: (www.kvartha.com 03.03.2021) മൂന്ന് വയസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതി എറിഞ്ഞുകൊന്നു. ഹെദരാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ക്രൂരകൃത്യത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
ഹൈദരാബാദ് ഭവാനി നഗറില്‍ അയേഷ എന്ന യുവതിയാണ് മൂന്ന് വയസുകാരനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍തൃസഹോദരന്റെ മകനോട് ഭര്‍ത്താവ് അടുപ്പം കാണിക്കുന്നതില്‍ മനംനൊന്താണ് യുവതി സ്വന്തം കുട്ടിയെ രണ്ടാം നിലയില്‍ നിന്നും എറിഞ്ഞുകൊന്നതെന്ന് പൊലീസിനോട് സമ്മതിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.