Infant Killed | 'തൊടുപുഴയില്‍ നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ മാതാവ് ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തി'

 


ADVERTISEMENT


ഇടുക്കി: (www.kvartha.com) നവജാത ശിശുവിനെ പ്രസവിച്ച ഉടനെ മാതാവ് ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തിയതായി പൊലീസ്. തൊടുപുഴയിലെ കരിമണ്ണൂരിലാണ് പരിസരവാസികളെ നടുക്കിയ സംഭവം. യുവതിയെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച വിവരം പുറത്ത് വരുന്നത്.
Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പുലര്‍ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകള്‍ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടര്‍ക്ക് മനസിലായി.

കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. കുഞ്ഞിന്റെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം ഭര്‍ത്താവ്  അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. എന്നാലിക്കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്.

Infant Killed | 'തൊടുപുഴയില്‍ നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ മാതാവ് ബകറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലപ്പെടുത്തി'


സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്.

വീടിന് പുറത്തിറങ്ങാന്‍ പോലും യുവതി തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. മാതാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുന്നു.

Keywords:  News,Kerala,State,Child,Killed,Police,Crime,Mother,hospital,Local-News, Thodupuzha: Woman killed newborn baby 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia