Arrested | കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; മലപ്പുറം സ്വദേശി അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസില്‍ വെച്ച് വൈകിട്ട് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് പരാതി.

കോലാനി സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് പരാതിക്കാരി. പരാതിയ്ക്ക് പിന്നാലെ മലപ്പുറം കൊണ്ടോട്ടി ഗ്രാമ പഞ്ചായത് പരിധിയിലെ മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. വാഴക്കുളത്ത് വെച്ചാണ് ലൈംഗികാതിക്രമത്തെ കുറിച്ച് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

കൊച്ചിയില്‍ ഇന്‍ഫോപാര്‍കിലെ ജോലിക്കാരിയായ യുവതി കരിങ്ങാച്ചിറയില്‍ നിന്നാണ് ബസില്‍ കയറിയത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് പറയുന്നു. ബസിന്റെ മുന്‍വാതിലിനു സമീപം ഇരുന്ന പരാതിക്കാരിയുടെ സമീപത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു.

മൂവാറ്റുപുഴയെത്തിയപ്പോള്‍ അടുത്തുണ്ടായിരുന്ന യാത്രക്കാരി കൂടുതല്‍ സൗകര്യമുള്ള മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. ഉറക്കത്തിലായിരുന്ന പരാതിക്കാരി ഇക്കാര്യം അറിഞ്ഞില്ല. ഇതിനിടെയാണ് മൂവാറ്റുപുഴയില്‍നിന്ന് ബസില്‍ കയറിയ പ്രതി അടുത്ത് ഇരുന്ന് യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

ആദ്യം പകച്ചുപോയ ഇവര്‍ ഒതുങ്ങിയിരുന്നെങ്കിലും ഇയാള്‍ വീണ്ടും അതിക്രമം കാട്ടിയതോടെ യുവതി മൂന്നു പേര്‍ക്കുള്ള സീറ്റിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെ പ്രതി ഇവരുടെ സീറ്റിനു പിന്നിലെ സീറ്റില്‍ ചെന്നിരുന്ന് ശല്യം തുടര്‍ന്നു. സംഭവം ശ്രദ്ധയില്‍പെട്ട കന്‍ഡക്ടര്‍ ഇടപെട്ടതോടെ സഹയാത്രികര്‍ പ്രതിയെ തടഞ്ഞുവച്ചു. ആദ്യം കന്‍ഡക്ടറോട് തര്‍ക്കിച്ച പ്രതി, പിന്നീട് ബസില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ സഹയാത്രികള്‍ ഷടറുകള്‍ ഉള്‍പെടെ താഴ്ത്തി പ്രതിയെ ബസില്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് അതേ ബസില്‍ തൊടുപുഴ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Arrested | കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; മലപ്പുറം സ്വദേശി അറസ്റ്റില്‍


Keywords:  News, Kerala-News, Idukki, Attack, Assault, Complaint, KSRTC, Bus, Passengers, Accused, Arrested, Kerala, Crime, Crime-News, Thodupuzha: Man arrested for assault in KSRTC bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia