ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശരീരമനങ്ങാതെ പണം കീശയിലാക്കാനുളള തട്ടിപ്പ് ദമ്പതികളുടെ ശ്രമമാണ് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് പൊളിച്ചത്.
സംഭവത്തെക്കുറിച്ച് എബി ജെ ജോസ് പറയുന്നതിങ്ങനെ...
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനു വൈകിട്ട് 7.36 -നു എന്റെ മൊബൈല്‍ ഫോണിലേക്ക് ഒരാള്‍ വിളിച്ചു. പേര് ചോദിച്ച ശേഷം ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറാണെന്നു പരിചയപ്പെടുത്തി. തുടര്‍ന്നു ഞാന്‍ ഒരു പീഡന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി ഉണ്ടായിട്ടുണ്ടെന്നും അറിയിച്ചു. നിയമത്തിന്റെ വഴിക്ക് കേസു വരട്ടെയെന്നും ഞാന്‍ നോക്കിക്കൊള്ളാമെന്നും പറഞ്ഞപ്പോള്‍ കേസു വന്നാല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു. തുടര്‍ന്നു 7.43 വീണ്ടും വിളിച്ചിട്ട് കേസ് ഒതുക്കി തീര്‍ക്കാമെന്നും പറഞ്ഞു. ഞാന്‍ വഴങ്ങാതെ വന്നപ്പോള്‍ 7.54 വീണ്ടും വിളിച്ചു ഭീഷണി മുഴക്കി. തുടര്‍ന്ന് രാത്രി 9.54 മറ്റൊരു ഫോണില്‍ നിന്ന് ഭീഷണി തുടര്‍ന്നു.
പീഡന ഭീഷണി മുഴക്കിയ ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വിവരങ്ങള്‍ കാണിച്ച് ഡി.ജി.പിക്ക് പരാതി നല്‍കി. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ഉടമകളെ കണ്ടെത്തി. ഒരു സിംകാര്‍ഡ് എന്നെ വിളിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നു ചെങ്ങന്നൂര്‍ സ്വദേശികളായ തട്ടിപ്പുകാരെ പാലാ ഡി.വൈ.എസ്.പി. ഓഫീസിലേക്ക് വിളിപ്പിച്ചു.
സംഗതി വഷളായെന്ന് മനസ്സിലായ തട്ടിപ്പുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെടുംമുമ്പ് ഡി.വൈ.എസ്.പിയെ രാഷ്ട്രീയബലം വഴി സ്വാധീനിക്കാന്ശ്രമിച്ചു. ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു പ്രാദേശിക രാഷ്‌ട്രീയ കക്ഷിയുടെ യുവജന വിഭാഗം നേതാവിനെകൊണ്ട് വിളിപ്പിച്ചായിരുന്നു സ്വാധീന ശ്രമം. എന്നാല്‍ പരാതിക്കാരന്‍ ഞാന്‍ ആണെന്നറിഞ്ഞപ്പോള്‍ ഡി.വൈ.എസ്.പിയെ വിളിച്ചു പറയാന്‍ അവര്‍ തയ്യാറായില്ല.
ഇതോടെ സ്റ്റേഷനിലെത്തിയ ദമ്പതികള്‍ മറ്റൊരു തന്ത്രം പുറത്തെടുത്തു. മൊബൈല്‍ ഉടമയായ പ്രതിയുടെ ഭാര്യയായ യുവതിയെ ഞാന്‍ ഫോണില്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും അതിനാലാണ് തിരികെ വിളിച്ചതെന്നും ആരോപിച്ചു. എന്റെ ഫോണ്‍ നമ്പരില്‍ നിന്ന് ഒരു സെക്കന്റ് കോളെങ്കിലും പ്രതിയുടെഭാര്യയുടെ ഫോണിലേക്ക് പോയിട്ടുണ്ടെങ്കില്‍ എനിക്കെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍അവര്‍ അതില്‍ നിന്നും പിന്‍മാറി. തുടര്‍ന്ന് പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ഉത്തരം മുട്ടിയ ദമ്പതികള്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. പാലാ ഡി.വൈ.എസ്.പി.യുടെ നിര്‍ദ്ദേശംകൂടി പരിഗണിച്ച് ക്ഷമാപണം സ്റ്റേഷനില്‍ എഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു.

പണം തട്ടാന്‍ പീഡന ഭീഷണിനടത്തിയ ദമ്പതികള്‍ കുടുങ്ങി
ജാഗ്രതൈ, നാളത്തെ ഇര നിങ്ങളാവാം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.