Arrested | 'പുലര്‍ചെ വീട്ടിലെത്തി വിളിച്ചിറക്കി കടത്തികൊണ്ടുപോയി'; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെംഗ്‌ളൂറിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസ്; യുവാവും കൂട്ടുനിന്ന 40 കാരനും പൊലീസ് പിടിയില്‍
Mar 24, 2023, 14:51 IST
തിരുവനന്തപുരം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവും ഇയാള്‍ക്ക് സഹായം ഒരുക്കിയ 40 കാരനും പിടിയിലായതായി പൊലീസ്. തമിഴ്‌നാട് സ്വദേശിയായ ജീവി മോന്‍ (27), ജറോള്‍ഡിന്‍ (40) എന്നിവരാണ് വലിയമല പൊലീസിന്റെ പിടിയിലായത്.
കോസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. പുലര്‍ചെയാണ് 17 കാരിയെ ജീവിമോന്‍ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ട് പോകുന്നത്. തുടര്‍ന്ന് ബെംഗ്‌ളൂറിലെ ഹുസൂരില്‍ എത്തിയ ഇരുവരും ഇവിടെ മുറിയെടുത്ത് ഒരു മാസക്കാലമായി താമസിച്ചു വരികയായിരുന്നു
ഇതിനിടയില്‍ പല തവണ ജീവിമോന്‍ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരവെയാണ് ഇരുവരും ബെംഗ്‌ളൂറില്‍ നിന്നും പിടികൂടിയത്. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ജറോള്‍ഡിനും പിടിയിലായത്.
പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകാന്‍ സഹായം ഒരുക്കിയതിനും കൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് ജറോള്‍ഡിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് വലിയമല സി ഐ ഒ എ സുനില്‍ പറഞ്ഞു. പിടിയിലായ ഇരുവര്‍ക്കുമെതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ ഉണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, State, Thiruvananthapuram, Bangalore, Crime, Molestation, Minor girls, Police, Arrest, Accused, Local-News, Thiruvananthapuram: Two arrested for assault 17 year old
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.