Arrested | പുളിയറക്കോണത്ത് ബ്യൂടിപാര്‍ലറില്‍ അതിക്രമിച്ച് കയറി കട ഉടമയെ വെട്ടിയ കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) പുളിയറക്കോണത്ത് ബ്യൂടിപാര്‍ലറില്‍ അതിക്രമിച്ച് കയറി കട ഉടമയെ വെട്ടിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകനായ കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തില്‍ മനീഷ് (24), പൂവച്ചല്‍ പുളിങ്കോട് കിഴക്കേകര പുത്തന്‍വീട്ടില്‍ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. പുളിയറക്കോണം കര്‍മ്മ ബ്യൂടിപാര്‍ലര്‍ നടത്തുന്ന സച്ചു എന്നു വിളിക്കുന്ന കിരണ്‍ ലാല്‍ ആണ് അക്രമത്തിനിരയായത്. 
Aster mims 04/11/2022

Arrested | പുളിയറക്കോണത്ത് ബ്യൂടിപാര്‍ലറില്‍ അതിക്രമിച്ച് കയറി കട ഉടമയെ വെട്ടിയ കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകനടക്കം 2 പേര്‍ അറസ്റ്റില്‍


കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് പ്രതികളായ മനീഷും, രാജീവും പുളിയറക്കോണം ബ്യൂടിപാര്‍ലറില്‍ അതിക്രമിച്ച് കയറുകയും ഒന്നാം പ്രതിയായ മനീഷ് വെട്ടുകത്തി കൊണ്ട് കടയുടമയായ കിരണ്‍ലാലിന്റെ കഴുത്തിന് വെട്ടുകയുമായിരുന്നു. കിരണ്‍ ലാല്‍ ഒഴിഞ്ഞ് മാറിയത് കൊണ്ട് വെട്ട് ചുമലില്‍ കൊണ്ട് മുറിഞ്ഞു. ഈ സമയം രണ്ടാം പ്രതിയായ രാജീവ് കിരണ്‍ ലാലിനെ മര്‍ദിച്ചു.

കിരണ്‍ ലാലും സുഹൃത്തുക്കളും മനീഷുമായി തിരുമല ബാറില്‍ വച്ച് സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ കിരണ്‍ ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Keywords:  News,Kerala,State,Thiruvananthapuram,Arrested,attack,Local-News,Crime,Case,Complaint,Treatment, Thiruvananthapuram: Two arrest in case of attack owner of beauty parlour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia