Arrested | ട്രെയിനില്‍വെച്ച് മദ്യം നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; മലയാളി സൈനികന് അറസ്റ്റില്‍
Mar 18, 2023, 12:11 IST
തിരുവനന്തപുരം: (www.kvartha.com) ഓടുന്ന ട്രെയിനില്‍വെച്ച് മദ്യം നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മലയാളി സൈനികന് അറസ്റ്റില്‍. മണിപ്പാല്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയാണ് രാജധാനി എക്സ്പ്രസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാറിനെയാണ് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരില്‍ സൈനികനായ ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് സംഭവം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിനിയാണ്.
എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍വെച്ചാണ് പീഡനം നടന്നത്. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ അപര് ബര്‍തില്‍ ഇവര്‍ക്കൊപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ശേഷം ലൈംഗികമായി അതിക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭര്‍ത്താവിനോട് വിവരം പറഞ്ഞു. ഭര്‍ത്താവാണ് തിരുവനന്തപുരം പൊലീസില്‍ പരാതി നല്‍കിയത്. രാത്രി തന്നെ കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നല്‍കിയെന്നും എന്നാല്‍ പീഡിപ്പിച്ചിട്ടില്ലെന്നുമാണ് സൈനികന് പൊലീസിനോട് പറഞ്ഞത്.
അതേസമയം, യുവതി ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് വിവരം.
Keywords: News, Kerala, State, Thiruvananthapuram, Local-News, Crime, Complaint, Molestation, Police, Accused, Arrested, Soldiers, Thiruvananthapuram: Soldier arrested in molestation case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.