Attack | ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി

 



തിരുവനന്തപുരം: (www.kvartha.com) ആറ്റുകാല്‍ പാടശ്ശേരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. തര്‍ക്കിനിടെ യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശ്ശേരി സ്വദേശി ശരത്തി(27)നാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

ആറ്റുകാല്‍ പാര്‍കിങ് മൈതാനത്തിന് സമീപത്തായിരുന്നു സംഭവം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചതെന്നാണ് വിവരം. ഗുണ്ടാപ്പകയാണ് ആക്രമത്തിന് പിന്നിലെന്നും ശരത്തും നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. 

Attack | ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവിന്റെ കാല്‍ വെട്ടിമാറ്റി


വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും ബിജുവും ഒരേ ഗുണ്ടാ സംഘത്തില്‍പെട്ടവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ശിവന്റെയും ബിജുവിന്റെയും ഓടോറിക്ഷ കഴിഞ്ഞദിവസം ശരത് തകര്‍ത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയതെന്നാണ് റിപോര്‍ടുകള്‍. 

Keywords:  News,Kerala,State,Thiruvananthapuram,attack,Crime,hospital,Injured,Treatment,Police, Thiruvananthapuram: One injured in clash between goons 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia