Killed | 'പിണങ്ങിപ്പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'; ഒളിവില്‍ പോയ ഭര്‍ത്താവിനായുളള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്
Feb 27, 2023, 12:58 IST
തിരുവനന്തപുരം: (www.kvartha.com) പിണങ്ങിപ്പോയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിതായി റിപോര്‍ട്. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദില്ഷന് ഹൗസില്‍ പ്രിന്‍സി(32) യെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ
ഒളിവില്‍ പോയ ഭര്‍ത്താവ് അന്തോണിദാസ് (രതീഷ്-36) എന്നയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് വിഴിഞ്ഞം പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കളിക്കാന്പ്പോയ കുട്ടികള്‍ വന്നു നോക്കുമ്പോള്‍ അമ്മയെ ശ്വാസമില്ലാതെയും നാവ് പുറത്തേക്ക് തള്ളി കണ്ണുകള്‍ ചുവന്ന അവസ്ഥയിലും കണ്ടു. ഇവര്‍ ഉച്ചത്തില്‍ കരഞ്ഞതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തുമ്പോള്‍ പ്രിന്‍സിയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് ഇവരുടെ ഒന്നര വയസുള്ള മകള്‍ ദിഹാന ഉറങ്ങുന്ന നിലയിലായിരുന്നു. പ്രദേശവാസികള്‍ പ്രിന്‍സിയെ ഓടോറിക്ഷയില്‍ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴുത്തിലെ പാട് കണ്ട് ആശുപത്രി അധികൃതരാണ് വിഴിഞ്ഞം പൊലീസിനെ വിവരമറിയിച്ചത്. വിഴിഞ്ഞം എസ് എച് ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കഴുത്തില്‍ കൈ കൊണ്ട് മുറുക്കിയതിന്റെയും മറ്റേതോ വസ്തുവും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതിന്റെയും പാടുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചാലെ മരണ കാരണം അറിയാന്‍ കഴിയുവെന്നും വിഴിഞ്ഞം എസ് എച് ഒ പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ദമ്പതികള്‍ കഴിഞ്ഞ ഒരു മാസമായി അകന്ന് താമസിക്കുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിലാണ് പ്രിന്‍സിയും മക്കളായ ദില്‍ഷനും ദിഷാലും ദിഹാനയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി അന്തോണിദാസ് ഇവിടെയെത്തി സംസാരിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയശേഷം രാത്രി എട്ടോടെ സ്വന്തം വീട്ടിലേക്ക് ഭാര്യയെയും മക്കളെയും കൂട്ടികൊണ്ട് പോകുകയായിരുന്നു.
വീട്ടിലെത്തിയശേഷം മക്കളെ പുറത്തേക്ക് കളിക്കാന്‍ വിട്ടു. ഒന്‍പത് മണിയോടെ മക്കള്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ അന്തോണിദാസ് മക്കളോട് അമ്മ ഉറങ്ങി കിടക്കുകയാണെന്ന് പറഞ്ഞശേഷം ധൃതിയില്‍ പുറത്തേക്ക് പോയി. വിയര്‍ത്തു നില്‍ക്കുന്നതെന്തെന്ന മക്കളുടെ ചോദ്യത്തിന് വ്യായാമം ചെയ്യുകയായിരുന്നെന്ന മറുപടിയും നല്‍കിയാണ് സ്ഥലം വിട്ടതെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്കി.
Keywords: News,Kerala,State,Thiruvananthapuram,Killed,Crime,Accused,Local-News,Dead Body, Thiruvananthapuram: Man killed woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.