Assaulted | മദ്യലഹരിയിലെത്തിയ അമ്മയുടെ ആണ്‍സുഹൃത്ത് മൂന്നര വയസുകാരന്റെ മുഖത്ത് വടി കൊണ്ടടിച്ച് പരുക്കേല്‍പിച്ചതായി പരാതി; 'വേദനകൊണ്ട് കരഞ്ഞ കുട്ടിയെ വീണ്ടും പൊതിരെ തല്ലി ചുണ്ട് പൊട്ടിച്ചു'; 35 കാരന്‍ പിടിയില്‍
Jan 3, 2023, 08:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് അമ്മയുടെ ആണ്‍സുഹൃത്ത് മൂന്നര വയസുകാരന്റെ മുഖത്ത് വടി കൊണ്ട് അടിച്ച് പരുക്കേല്‍പിച്ചതായി പരാതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് അടിമലത്തുറ, അമ്പലത്തിന്‍മൂല സ്വദേശി റോയിയെ(35) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് വിഴിഞ്ഞം പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രിയായിരുന്നു പരിസരവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയെ പൊതിരെ തല്ലി മുറിവേല്‍പ്പിച്ചു. അടിയേറ്റ് കുട്ടിയുടെ മുഖത്ത് കണ്ണിന് താഴെയും ചുണ്ടിനും മുറിഞ്ഞു. വേദനകൊണ്ട് കരഞ്ഞ കുട്ടിയെ ഇയാള്‍ വീണ്ടും തല്ലി.
പുതുവത്സരദിനത്തോടനുബന്ധിച്ച് ആണ്‍സുഹൃത്തിന്റെ വീട്ടിലായിരുന്നു കുട്ടിയും അമ്മയും. കുട്ടി ഉറക്കി കിടത്തി അമ്മ സമീപത്ത് നടക്കുകയായിരുന്ന പുതുവത്സരാഘോഷം കാണാന്‍ പോയിരുന്നു. ഈ സമയം കുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് അമ്മയെ വിവരമറിയിച്ചത്. തുടര്‍ന്ന് ആണ്‍സുഹൃത്തും അമ്മയുമായി വഴക്കുണ്ടായെന്നും നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അമ്മയുടെ മൊഴിയില്‍ ആണ്‍സുഹൃത്തിനെതിരെ കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കും. എസ് ഐമാരായ ജി വിനോദ്, കെ ജി പ്രസാദ്, എ എസ് ഐ ജോണ്‍, ശ്യാം, സി പി ഒമാരായ രവി പ്രസാദ്, നിഷസ്, അജേഷ് എന്നിവരുള്‍പെട്ടവരാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Thiruvananthapuram,Mother,Child,Abuse,Child Abuse,Police, Crime,Accused,Arrested,Case, Thiruvananthapuram: Man Assaulted three year old boy with stick and injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

