Arrested | 5 വയസുകാരനും മാതാവിനും ക്രൂര മര്‍ദനം; തടിക്കഷണം കൊണ്ട് അടിച്ച് കുട്ടിയുടെ കയ്യൊടിച്ചതായി പരാതി; രണ്ടാനച്ഛന്‍ പിടിയില്‍
Jul 21, 2023, 10:42 IST
തിരുവനന്തപുരം: (www.kvartha.com) വെള്ളറടയില്‍ അഞ്ചുവയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ച് കയ്യൊടിച്ചതായി പരാതി. അമ്മയ്ക്കും മര്‍ദനമേറ്റു. ആര്യങ്കോട് മൈലച്ചലിലാണ് സംഭവം. സംഭവത്തില്‍ രണ്ടാനച്ഛന്‍ സുബി(29)നെ ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മകനും തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയാണ് സുബിന്‍ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. തടിക്കഷണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ വലത് കയ്യെല്ലാണ് ഒടിഞ്ഞത്. കുട്ടിക്ക് ദേഹമാസകലം അടിയേറ്റിട്ടുണ്ട്.
ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് യുവതി, സ്‌കൂള്‍ ബസ് ഡ്രൈവറായ സിബിനെ മൂന്നര മാസം മുന്‍പ് വിവാഹം ചെയ്യുന്നത്. യുവതിക്ക് ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിക്കാണ് മര്‍ദനമേറ്റത്.
ഇളയ കുട്ടി ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് സുബിന്‍ ബുകില്‍ ഇന്‍ഗ്ലിഷ് അക്ഷരം എഴുതാന്‍ നിര്‍ദേശിച്ചു. തെറ്റിയ അക്ഷരം ഉച്ചരിക്കാന്‍ പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ കുളിക്കുകയായിരുന്നു. കുളികഴിഞ്ഞു വന്നപ്പോള്‍ മര്‍ദനമേറ്റ് തളര്‍ന്ന് കതകില്‍ ചാരി കരയുന്ന കുട്ടിയെയാണ് കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെയും മര്‍ദിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
Keywords: News, Kerala, Kerala-News, Crime, Crime-News, Stepfather, Thiruvananthapuram, Arrested, Assault, Minor Boy, Thiruvananthapuram: Man arrested for assault five year old boy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.