Student Attacked | നെയ്യാറ്റിന്‍കരയില്‍ പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി പരാതി; യുവാവ് പിടിയില്‍
Mar 1, 2023, 12:11 IST
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കരയില്‍ പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി പരാതി. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ് സംഭവം. ഉച്ചക്കട സ്വദേശി റോണി(20)യാണ് പിടിയിലായത്. കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രന്ധയില്‍പെട്ടതോടെ പ്രതിയെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസവും നെയ്യാറ്റിന്‍കരയിലെ പൊതുനിരത്തില്‍ വച്ച് 17 കാരന്‍ സുഹൃത്തായ പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാര്‍ഥി ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു.
പിന്നീട് അടിച്ചതില്‍ പരാതിയില്ലെന്നാണ് പെണ്‍കുട്ടിയും അവരുടെ ബന്ധുക്കളും പൊലീസിനെ അറിയിച്ചു. പക്ഷേ പൊലീസ് സ്വമേധായ കേസെടുത്ത ശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വീട്ടുകാര്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റ കാല്‍നടക്കാരന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ മൊഴിയെടുത്ത് അപകടത്തിന് കേസെടുക്കുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,attack,Crime,Arrested,Police,Local-News,Student, Thiruvananthapuram: Girl attacked by man in Neyyattinkara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.