Killed | 'മദ്യപിച്ചെത്തിയ മകന് അച്ഛനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി'; ഒളിവില്‍
Mar 2, 2023, 08:09 IST
തിരുവനന്തപുരം: (www.kvartha.com) കിളിമാനൂരില്‍ മദ്യപിച്ചെത്തിയ മകന് അച്ഛനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയതായി പൊലീസ്. കിളിമാനൂര്‍ പനപ്പാംകുന്ന് ഈന്തന്നൂര്‍ കോളനിയില്‍ രാജന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മകന് സുരാജ് മുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു.
കൃത്യത്തെ കുറിച്ച് കിളിമാനൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കഴുത്തില്‍ തോര്‍ത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
മദ്യപിച്ചെത്തി വഴക്കിട്ട സുരാജ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയല്‍വാസികളെ അറിയിച്ച ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ടു. രാജേഷ് മദ്യലഹരിയിലായതിനാല്‍ അയല്‍വാസികള്‍ ഇത് കാര്യമായി എടുത്തില്ല. അച്ഛനും മകനും തമ്മില്‍ വഴക്കിട്ട വിവരം അയല്‍വാസികള്‍ രാജന്റെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് ചിറയിന്‍കീഴില്‍ നിന്നും ഇവര്‍ കിളിമാനൂരിലെ വീട്ടിലെത്തിയ ശേഷമാണ് രാജന് കൊല്ലപ്പെട്ടത് സ്ഥീരീകരിച്ചത്. സുരാജിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Keywords: News,Kerala,State,Thiruvananthapuram,Killed,Crime,Police,Local-News,Accused, Escaped, Thiruvananthapuram: Drunken youth killed man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.