Attacked | വെഞ്ഞാറമൂട്ടില്‍ സിപിഎം ലോകല്‍ കമിറ്റി അംഗത്തിന് വെട്ടേറ്റു; രാഷ്ട്രീയാക്രമണമല്ലെന്ന് പൊലീസ്
Feb 3, 2023, 12:02 IST
തിരുവനന്തപുരം: (www.kvartha.com) വെഞ്ഞാറമൂട്ടില്‍ സിപിഎം പ്രാദേശിക നേതാവിന് വെട്ടേറ്റു. ലോകല്‍ കമിറ്റി മെമ്പറും, മാണിക്കോട് ക്ഷേത്ര അഡൈ്വസറി കമിറ്റി സെക്രടറിയുമായ വയ്യേറ്റ് വാമദേവന്(63) ആണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റത്. പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
സംഭവത്തെ കുറിച്ച് വെഞ്ഞാറമൂട് പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി വാമദേവനെ 9:30 ഓടെ ഒരു യുവാവ് വന്നു വിളിക്കുകയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കയ്യില്‍ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വെട്ടുകുമായിരുന്നുവെന്നാണ് വിവരം. മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം.
യുവാവ് വാമദേവന്റെ കഴുത്തിന് നേരെയാണ് വെട്ടുകത്തി വീശിയത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ വാമദേവന്റെ ഇരു കൈകള്‍ക്കും വെട്ടേറ്റു. ബഹളം കേട്ട് വാമദേവന്റെ മകള്‍ ഓടിയെത്തിയപ്പോള്‍ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിയുടെ മുഖം കണ്ട് പരിചയം ഇല്ല എന്നാണ് വാമദേവന്‍ പറയുന്നത്. രണ്ടു കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വാമദേവനെ ആദ്യം വെഞ്ഞാറമൂട് ഉള്ള ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഇത് രാഷ്ട്രീയ ആക്രമണം അല്ല. രാത്രിയില്‍ വീടിന്റ മുന്നില്‍ വേസ്റ്റ് എറിഞ്ഞപ്പോള്‍ അതുവഴി പോയ ആരുടെയോ ദേഹത്ത് വീണുവെന്നും അതിന് ശേഷമാണ് ആക്രമണം നടന്നത് എന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാമദേവന്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് അത്ര വിശ്വസനീയമല്ലെന്ന് പൊലീസ് പറഞ്ഞു. വീണ്ടും മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,Thiruvananthapuram,Police,Crime,Case,attack,Latest-News,Top-Headlines, Thiruvananthapuram: CPM local committee member attacked Venjaramoodu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.