Attacked | ആറ്റിങ്ങലില്‍ ബസ് ഉടമയ്ക്ക് വെട്ടേറ്റു; പണിമുടക്കിന് ആഹ്വാനം ചെയ്ത് സിഐടിയു
Aug 5, 2022, 10:42 IST
തിരുവനന്തപുരം: (www.kvartha.com) ആറ്റിങ്ങലില്‍ ബസ് ഉടമയ്ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബസ് പണിമുടക്ക് നടക്കും. സിഐടിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വ്യാഴാഴ്ച രാത്രി വക്കത്ത് വച്ച് സര്‍വീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സുധീറിന് നേരെ ആക്രമണം ഉണ്ടായത്. ഓടോ റിക്ഷയിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചതെന്ന് സുധീര്‍ മൊഴി നല്കി. ഓടോ റിക്ഷയില്‍ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുന്നത് കണ്ട് തടഞ്ഞപ്പോഴാണ് സുധീറിന് വെട്ടേറ്റതെന്നും ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.