Youth Killed | ബാലരാമപുരത്ത് സ്‌കൂടറില്‍ പോകുകയായിരുന്ന 23 കാരന്‍ കുത്തേറ്റ് മരിച്ചു
Jul 11, 2022, 13:09 IST
തിരുവനന്തപുരം: (www.kvartha.com) ബാലരാമപുരത്ത് സ്‌കൂടറില്‍ പോകുകയായിരുന്ന 23 കാരന്‍ കുത്തേറ്റ് മരിച്ചു. കിളിമാനൂര്‍ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടില്‍ വിഷ്ണു എല്‍ ബി ആണ് മരിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: റസ്സല്‍പുരം ബവ്‌റിജസ് ഗോഡൗനിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരത്തു നിന്നും ഭക്ഷണം കഴിച്ചശേഷം സ്‌കൂടറില്‍ വരികയായിരുന്ന ശ്യാമിനെയും വിഷ്ണുവിനെയും എതിരെ ബൈകില്‍ വന്ന രണ്ടുപേര്‍ ചീത്തവിളിച്ചു.
ഇത് സ്‌കൂടര്‍ നിര്‍ത്തി ചോദ്യം ചെയ്ത നെപ്ട്യൂന്‍ ടാര്‍ റെഡിമിക്‌സ് പ്ലാന്റിലെ ജീവനക്കാരനായ വിഷ്ണുവിനെ ബൈകില്‍ വന്ന രണ്ടുപേരില്‍ ഒരാള്‍ കത്തികൊണ്ട് ഇടത് നെഞ്ചില്‍ കുത്തി. തുടര്‍ന്ന് ബൈകില്‍ വന്നവര്‍ തേമ്പാമുട്ടം ഭാഗത്തേക്ക് ഓടിച്ചു പോയി.
പരിക്ക് പറ്റിയ വിഷ്ണുവിനെ ശ്യാം സ്‌കൂടറില്‍ കയറ്റി ഓടിച്ചു വരുമ്പോള്‍ തേമ്പാമുട്ടം സ്‌കൂളിന് സമീപം വച്ച് വിഷ്ണു റോഡിലേക്ക് വീണു. തുടര്‍ന്ന് വിഷ്ണുവിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.