Surrendered | സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസിലെ മൂന്നാം പ്രതി കോടതിയില്‍ കീഴടങ്ങി

 


തലശേരി: (www.kvartha.com) സിപിഎം പ്രവര്‍ത്തകന്‍ ന്യൂമാഹി പുന്നോല്‍ താഴെവയലിലെ കെ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മൂന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. ബിജെപി പ്രവര്‍ത്തകനായ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേളോത്ത് ദീപക് (30) ആണ് തലശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച വൈകീട്ട് കീഴടങ്ങിയത്.
             
Surrendered | സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസിലെ മൂന്നാം പ്രതി കോടതിയില്‍ കീഴടങ്ങി

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്തദിവസം പ്രതിയെ ന്യൂമാഹി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കേസില്‍ 17 പ്രതികളാണുള്ളത്. കേസില്‍ ഒളിവില്‍പോയ രണ്ടുപേരില്‍ ഒരാളാണ് ദീപക്. 15 പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. 2022 ഫെബ്രുവരി 21ന് പുലര്‍ചെ വീടിനുസമീപം വച്ചായിരുന്നു മീന്‍ പിടുത്ത ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഹരിദാസനെ സംഘംചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.

Keywords:  News, Kerala, Kannur, Top-Headlines, Crime, Murder, CPM, Surrender, Court, BJP, Politics, Political-News, Third accused in Haridas murder case surrendered in court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia